Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപക തസ്തികകൾ...

അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു; ശിശുക്ഷേമ വകുപ്പിന്​ ഭാരമായി ബാലമന്ദിരം സ്കൂൾ

text_fields
bookmark_border
Vellimadukunnu Balamandiram School
cancel
camera_alt

വെള്ളിമാട്​കുന്ന്​ ബാലമന്ദിരത്തിലെ യു.പി സ്കൂൾ

കോഴിക്കോട്​: ശിശുക്ഷേമ വകുപ്പിന്​ ഭാരമായി വെള്ളിമാട്​കുന്ന്​ ബാലമന്ദിരത്തിലെ യു.പി സ്കൂൾ. ബാലികാമന്ദിരം സൂപ്രണ്ട്​ തന്നെ മാനേജരായ ​യു.പി സ്കൂളിന്റെ ശോച്യാവസ്ഥ വിദ്യാഭ്യാസ വകുപ്പിനുതന്നെ അപമാനമാകുകയാണ്​. ബുദ്ധിയും ശക്​തിയും നേടി വിദ്യാർഥികൾക്കു നേർവഴിക്കു നടക്കാനാകണമെന്ന തോന്നലിൽ സ്വാതന്ത്ര്യ സമര നായിക കുട്ടിമാളു അമ്മ 1940കളിൽ തുടക്കം കുറിച്ചതാണ് ഏഴാം ക്ലാസ്​ വരെയുള്ള​ ഈ സ്ഥാപനം. പ്രതാപം ചൊരിഞ്ഞ്​ സംസ്ഥാനത്തിനുതന്നെ മാതൃകകാണിച്ച ഈ കലാലയം ഇന്ന്​ ​​ഏകാധ്യാപക വിദ്യാലയമായി ചുരുങ്ങി.

സ്വഭാവത്തിൽ സർക്കാറാണോ എയ്​ഡഡ്​ ആണോ എന്ന്​ തീർത്തുപറയാൻ കഴിയാത്ത അവസ്ഥയിലാണ്. സർട്ടിഫൈഡ്​ സ്കൂൾസ്​ എൽ.പി ആൻഡ്​ യു.പി എന്നാണ്​ പേര്​. സ്കൂൾ രേഖയിൽ ​ഏഴു വിദ്യാർഥികളുണ്ടെങ്കിലും ഒരാൾ ബാലമന്ദിരം തന്നെ വിട്ടുപോയിട്ടുണ്ട്​. ഭിന്നശേഷിക്കാരായ (എച്ച്​.എം.ഡി.സി) അഞ്ചു വിദ്യാർഥികളും ബാലമന്ദിരത്തിലെ ഒരാൺകുട്ടിയുമാണ്​ പഠിതാക്കൾ. ഒരധ്യാപകനെ വെച്ച്​ ക്ലാസുകൾ എങ്ങനെ നടത്തുന്നു എന്ന്​ ആരും ചോദിക്കരുത്​. മന്ദിരങ്ങളിൽവെച്ച്​ കുട്ടികൾക്ക്​ സ്​പെഷൽ ക്ലാസുകൾ നൽകുന്നു എന്നാണ്​ അധികൃതഭാഷ്യം.

ഒന്ന്​, രണ്ട്​, ആറ്​ ക്ലാസുകളിൽ കുട്ടികളില്ല. മൂന്നിലും നാലിലും രണ്ടുപേരും അഞ്ചിലും ഏഴിലും ഒരാൾ വീതവുമാണുള്ളത്​. ബാലമന്ദിരങ്ങളിലെ കുട്ടികളെ സമീപത്തെ സ്കൂളുകളിൽ പഠിപ്പിക്കുമ്പോഴാണ്​ സ്കൂളിന്​ വിദ്യാർഥി ദാരിദ്ര്യം.​ പുറത്തുള്ള കുട്ടികളുമായുള്ള സഹവാസം ഏറെ ഗുണം ചെയ്യുമെന്ന അഭിപ്രായത്തിലാണ്​ സമീപത്തെ സ്കൂളുകളിലേക്ക് ബാലമന്ദിരങ്ങളിലെ​ കുട്ടികളെ അയക്കുന്നതത്രെ​.

സംസ്ഥാന മനുഷ്യാവകാ​ശ കമീഷൻ അംഗം ജസ്റ്റിസ് എ. ലക്ഷ്മിക്കുട്ടി 2008ൽ കോട്ടയം തിരുവഞ്ചൂർ ജുവനൈൽ ഹോമിൽ പരിശോധന നടത്തി ശിപാർശ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ബാലമന്ദിരങ്ങൾക്ക്​ ബാധകമാക്കി 2010ൽ വിദ്യാഭ്യാസ വകുപ്പ്​ ഉത്തരവ്​ ഇറക്കിയിരുന്നു. ജുവനൈൽ ഹോമിലെ സ്കൂളുകളിൽ ഒഴിവുള്ള അധ്യാപക തസ്തികകൾ നികത്തണമെന്നായിരുന്നു​ ശിപാർശ.

സ്കൂളുകളിൽ ഒഴിവുകളുള്ള തസ്തികകളിൽ സാമൂഹികക്ഷേമ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ച്​ സംരക്ഷിത​ അധ്യാപകരുടെ സേവനം ലഭ്യമാക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാരെ ചുമതലപ്പെടുത്തിയുമാണ്​ ഉത്തരവിറങ്ങിയത്​. സംരക്ഷിത അധ്യാപകരുടെ സേവനം ലഭ്യമല്ലാത്ത സ്ഥലത്ത്​ മറ്റ്​ അധ്യാപകരിൽനിന്ന്​ സമ്മതപത്രം വാങ്ങി ഒഴിവുകൾ നികത്തണമെന്നും ഉത്തരവിലുണ്ടായിരുന്നു. കോഴിക്കോട്ടെ ഗവ. ചിൽഡ്രൻസ്​ ഹോം സ്കൂൾ സർക്കാർ ഏറ്റെടുക്കാൻ തത്ത്വത്തിൽ തീരുമാനമായതായും ആ ഉത്തരവിൽ പറഞ്ഞിട്ടുമുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vellimadukunnu Balamandiram School
News Summary - Teachers scarcity in Vellimadukunnu Balamandiram School
Next Story