Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകു​ന്ദ​മം​ഗ​ല​ത്ത്...

കു​ന്ദ​മം​ഗ​ല​ത്ത് എ​തി​രാ​ളി​യെ വി​റ​പ്പി​ച്ച 'സ​സ്​​പെ​ൻ​സ്​' സ്ഥാ​നാ​ർ​ഥി; തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ർ​മ​ക​ളി​ൽ പി.​കെ. ക​ണ്ണ​ൻ

text_fields
bookmark_border
കു​ന്ദ​മം​ഗ​ല​ത്ത് എ​തി​രാ​ളി​യെ വി​റ​പ്പി​ച്ച സ​സ്​​പെ​ൻ​സ്​ സ്ഥാ​നാ​ർ​ഥി; തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ർ​മ​ക​ളി​ൽ പി.​കെ. ക​ണ്ണ​ൻ
cancel
camera_alt

പി.​കെ. ക​ണ്ണ​ൻ

കോ​ഴി​ക്കോ​ട്: 1977ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം ഓ​ർ​ത്തെ​ടു​ക്കു​ക​യാ​ണ് സി.​പി.​ഐ നേ​താ​വ് പി.​കെ. ക​ണ്ണ​ൻ. അ​ന്ന് കു​ന്ദ​മം​ഗ​ല​ത്തെ സി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് പാ​ർ​ട്ടി ക​ണ്ണ​ന്റെ പേ​ര് പ്ര​ഖ്യാ​പി​ച്ച​ത്. അ​ക്കാ​ല​ത്ത് എ​ൽ.​ഡി.​എ​ഫും യു.​ഡി.​എ​ഫും ഒ​ന്നു​മി​ല്ല. ഐ​ക്യ​മു​ന്ന​ണി​യും പ്ര​തി​പ​ക്ഷ മു​ന്ന​ണി​യു​മാ​ണ് മ​ത്സ​ര രം​ഗ​ത്ത്. സി.​പി.​ഐ അ​ന്ന് ഐ​ക്യ​മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യി​രു​ന്നു. മു​സ്‍ലിം ലീ​ഗും ഒ​പ്പ​മു​ണ്ട്. സി.​പി.​എ​മ്മും ജ​ന​താ​പാ​ർ​ട്ടി​യും ലീ​ഗ് പി​ള​ർ​ന്നു​ണ്ടാ​യ അ​ഖി​ലേ​ന്ത്യ ലീ​ഗു​മാ​യി​രു​ന്നു എ​തി​ർ​പ​ക്ഷ​ത്ത്. 1977ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ സി.​പി.​​ഐ ര​ണ്ടു സീ​റ്റു​ക​ളി​ലാ​ണ് മ​ത്സ​രി​ച്ച​ത്.

ര​ണ്ടാ​മ​ത്തെ സീ​റ്റ് ചോ​ദി​ച്ചു​വാ​ങ്ങി​യ​താ​ണെ​ന്ന് പ​റ​യാം. അ​ന്ന് സി.​പി.​ഐ താ​ര​ത​മ്യേ​ന ദു​ർ​ബ​ല​മാ​യ പാ​ർ​ട്ടി​യാ​ണ്. അ​തി​നാ​ൽ കു​ന്ദ​മം​ഗ​ല​ത്ത് സി.​പി.​ഐ​ക്ക് സീ​റ്റ് കൊ​ടു​ക്കു​ന്ന​തി​ൽ കോ​ൺ​​ഗ്ര​സി​ന് അ​ൽ​പം നീ​ര​സ​മു​ണ്ടാ​യി​രു​ന്നു. സീ​റ്റ് വേ​ണ​മെ​ന്ന് സി.​പി.​ഐ വാ​ശി​പി​ടി​ച്ചു. ഒ​ടു​വി​ൽ കോ​ൺ​ഗ്ര​സ് പ​ച്ച​ക്കൊ​ടി കാ​ണി​ച്ചു. സ്ഥാ​നാ​ർ​ഥി​യെ ക​ണ്ടെ​ത്ത​ലാ​യി​രു​ന്നു അ​ടു​ത്ത പ​ടി. നേ​താ​ക്ക​ൾ പി.​കെ. ക​ണ്ണ​നെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യും ഡി.​സി. മെം​ബ​റു​മാ​യി​രു​ന്നു അ​ന്ന് അ​ദ്ദേ​ഹം.

തി​രു​വ​മ്പാ​ടി​യി​ൽ പാ​ർ​ട്ടി ക​മ്മി​റ്റി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങും വ​ഴി​യാ​ണ് ക​ണ്ണ​ൻ മ​റ്റൊ​രാ​ൾ മു​ഖേ​ന സ്ഥാ​നാ​ർ​ഥി​യാ​യ വി​വ​ര​മ​റി​ഞ്ഞ​ത്. വാ​ഹ​ന​സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ ക​മ്മി​റ്റി ക​ഴി​ഞ്ഞ് പാ​ർ​ട്ടി ഓ​ഫി​സി​ൽ ഉ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ക്ക​ത്ത് എ​ത്തി​യ​യു​ട​ൻ ജ​ന​യു​ഗം പ​ത്രം നോ​ക്കി​യ​പ്പോ​ൾ വാ​ർ​ത്ത​യു​ണ്ട്.

കു​രു​വ​ട്ടൂ​ർ, മാ​വൂ​ർ, ചാ​ത്ത​മം​ഗ​ലം, മു​ക്കം, പെ​രു​വ​യ​ൽ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു. മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ക​ണ്ണ​ന്റെ വ്യ​ക്തി​ബ​ന്ധ​വും കു​ടും​ബ​ബ​ന്ധ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് പാ​ർ​ട്ടി മ​ത്സ​രി​ക്കാ​ൻ നി​ർ​ത്തി​യ​ത്. സ്ഥാ​നാ​ർ​ഥി​യാ​യ​തി​ന്റെ അ​മ്പ​ര​പ്പ് വി​ട്ടു​മാ​റാ​ത്ത ക​ണ്ണ​നെ​യും കൂ​ട്ടി നേ​താ​ക്ക​ൾ പാ​ർ​ട്ടി ഓ​ഫി​സി​ലേ​ക്ക് പോ​യി.

ഒ​രു​പാ​ട് വ​സ്ത്ര​ങ്ങ​ളൊ​ന്നും അ​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ക​ണ്ട​യു​ട​ൻ ത​ന്നെ മ​റ്റ് നേ​താ​ക്ക​ൾ​ക്ക് സ്ഥാ​നാ​ർ​ഥി​യു​ടെ അ​വ​സ്ഥ മ​ന​സി​ലാ​യി. ഇ​സ്ക​സി​ന്റെ (ഇ​ന്റോ സോ​വി​യ​റ്റ് ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി) ജി​ല്ല സെ​ക്ര​ട്ട​റി സ​ദാ​ശി​വ​റാ​വു പെ​ട്ടെ​ന്നു പു​റ​ത്തു​പോ​യി ര​ണ്ടു​ജോ​ഡി ഷ​ർ​ട്ടും മു​ണ്ടും വാ​ങ്ങി​തി​രി​ച്ചു​വ​ന്ന് കൈ​യി​ൽ കൊ​ടു​ത്തു. ഏ​താ​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ​മാ​യി. പ്ര​ചാ​ര​ണ സ​മ​യ​ത്ത് സാ​മ്പ​ത്തി​ക സ​ഹാ​യ​മു​ൾ​പ്പെ​ടെ​യു​മാ​യി മു​സ്‍ലിം ലീ​ഗും ക​ട്ട​ക്ക് കൂ​ടെ​നി​ന്നു.

ഐ​ക്യ​മു​ന്ന​ണി അ​ന്ന് കു​ന്ദ​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ൽ 13000 വോ​ട്ടു​ക​ൾ​ക്ക് പി​റ​കി​ലാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ​മു​ന്ന​ണി​യി​ലെ കെ.​പി. രാ​മ​നാ​യി​രു​ന്നു എ​തി​രാ​ളി. വാ​ശി​യേ​റി​യ പോ​രാ​ട്ട​മാ​യി​രു​ന്നു അ​ത്. ഫ​ലം വ​ന്ന​പ്പോ​ൾ രാ​മ​ൻ 1688 വോ​ട്ടി​ന് വി​ജ​യി​ച്ചു. എ​ങ്കി​ലും 13000 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷം ചു​രു​ങ്ങി​യ വോ​ട്ടി​ലേ​ക്ക് കു​റ​ക്കാ​നാ​യ​ത് ക​ണ്ണ​ന്റെ സ്ഥാ​നാ​ർ​ഥി​ത്വം കൊ​ണ്ടാ​യി​രു​ന്നു. സി.​പി.​ഐ​യു​ടെ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ ബി.​കെ.​എം.​യു​വി​ന്റെ ജി​ല്ല പ്ര​സി​ഡ​ന്റാ​ണ് ക​ണ്ണ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:candidatekundamangalamelection memories
News Summary - 'Suspense' candidate who defeated his opponent in Kundamangalam; P.K. Kannan in election memories
Next Story