Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയപാത നിർമാണത്തിന്...

ദേശീയപാത നിർമാണത്തിന് മണ്ണെടുത്തു; ഉപ്പിലാറ മലയിൽ മണ്ണിടിച്ചിൽ, നിരവധി കുടുംബങ്ങൾ ഭീഷണിയിൽ

text_fields
bookmark_border
ദേശീയപാത നിർമാണത്തിന് മണ്ണെടുത്തു; ഉപ്പിലാറ മലയിൽ മണ്ണിടിച്ചിൽ, നിരവധി കുടുംബങ്ങൾ ഭീഷണിയിൽ
cancel
camera_alt

ഉ​പ്പി​ലാ​റ മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ലം

വ​ട​ക​ര: ദേ​ശീ​യ​പാ​ത നി​ർ​മ്മാ​ണ​ത്തി​ന് മ​ണ്ണെ​ടു​ത്ത ഉ​പ്പി​ലാ​റ മ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ കു​ടും​ബ​ങ്ങ​ൾ അ​പ​ക​ട ഭീ​ഷ​ണി​യി​ൽ. വ​ഗാ​ഡ് ക​മ്പ​നി മ​ണ്ണെ​ടു​ത്ത കു​ന്നി​ൻ ചെ​രു​വി​ലാ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്.

ബെ​ഞ്ച് രീ​തി​യി​ൽ മ​ണ്ണെ​ടു​ത്ത ഭാ​ഗ​ത്തേ​ക്ക് ക​ട​ക്കു​ന്ന പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ണ്ണും ച​ളി വെ​ള്ള​വും സ​മീ​പ​ത്തെ മീ​ങ്ക​ണ്ടി-​കീ​ഴ​ൽ മു​ക്ക് റോ​ഡി​ലേ​ക്ക് ഒ​ലി​ച്ചി​റ​ങ്ങു​ക​യു​ണ്ടാ​യി. മ​ണ്ണി​ന്റെ ഉ​റ​പ്പ് കു​റ​ഞ്ഞ ഭാ​ഗ​ങ്ങ​ൾ ഏ​ത് നി​മി​ഷ​വും ഇ​ടി​ഞ്ഞ് വീ​ഴാ​ൻ പാ​ക​ത്തി​ലാ​ണു​ള്ള​ത്. റ​വ​ന്യൂ അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചെ​ങ്കി​ലും നേ​ര​ത്തെ യാ​തൊ​രു​വി​ധ പ​രി​ശോ​ധ​ന​യും ഇ​വി​ടെ ന​ട​ത്തി​യി​രു​ന്നി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. കാ​ല​വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ത​ന്നെ ബെ​ഞ്ച് രീ​തി​യി​ൽ മ​ണ്ണെ​ടു​ത്ത ഭാ​ഗ​ങ്ങ​ൾ ഇ​ടി​ഞ്ഞ് തു​ട​ങ്ങി​യി​രു​ന്നു.

റോ​ഡി​ലേ​ക്ക് മ​ണ്ണും ച​ളി​യും കു​ത്തി​യൊ​ലി​ച്ച​തോ​ടെ​യാ​ണ് മ​ല​യു​ടെ മു​ക​ൾ ഭാ​ഗ​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ൽ നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ച​ളി​വെ​ള്ളം ഒ​ഴു​കി കു​റ്റ്യാ​ടി ജ​ല​സേ​ച​ന പ​ദ്ധ​തി​യു​ടെ മ​ണി​യൂ​ർ ഡി​സ്ട്രി​ബ്യൂ​ട്ട​റി ക​നാ​ലി​ലേ​ക്ക് എ​ത്തി​യ​തി​നാ​ൽ ക​നാ​ൽ നി​ക​ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​നാ​ലി​ന്റെ പാ​ർ​ശ്വ​ഭാ​ഗ​ങ്ങ​ളും ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലാ​ണ്.

മ​ഴ ക​ന​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച റ​വ​ന്യൂ വ​കു​പ്പ് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ട് ആ​ർ.​ഡി.​ഒ​യ്ക്കും ക​ല​ക്ട​ർ​ക്കും ജി​യോ​ള​ജി വ ​കു​പ്പി​നും കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwayLandslide threattaking soilKozhikkode News
News Summary - Soil was taken for the construction of the national highway
Next Story