Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോ​വി​ഡ്...

കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും വിദ്യാർഥികൾക്കും ആശ്രയമായി സതീശ​െൻറ കാർ

text_fields
bookmark_border
കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും വിദ്യാർഥികൾക്കും ആശ്രയമായി സതീശ​െൻറ കാർ
cancel
camera_alt

പി.പി.ഇ കിറ്റ് ധരിച്ച് കാറിൽ വിദ്യാർഥികളെ എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ കൊണ്ടുപോകുന്ന സതീശൻ. ഇൻസെറ്റിൽ സതീശൻ

വേ​ളം: കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക്​ ആ​ശ്ര​യ​മാ​യി സ​തീ​ശ​ൻെ​റ കാ​ർ. അ​വ​ശ​രാ​യ​വ​രെ ആ​ശു​പ​ത്രി​ക​ളി​ലും പോ​സി​റ്റി​വാ​യ കു​ട്ടി​ക​ളെ എ​സ്.​എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​താ​ൻ സ്കൂ​ളി​ലും കാ​റി​ലെ​ത്തി​ക്കു​ക​യാ​ണ് കു​റി​ച്ച​കം വാ​ർ​ഡ് ആ​ർ.​ആ​ർ.​ടി വ​ള​ൻ​റി​യ​ർ വെ​ള്ളാം​കു​ടി സ​തീ​ശ​ൻ.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ​വ​രെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​ൻ വാ​ഹ​നം കി​ട്ടാ​തെ പ്ര​യാ​സം നേ​രി​ട്ടി​രു​ന്നു.

ഇ​ത് അ​റി​ഞ്ഞ സ​തീ​ശ​ൻ പി.​പി.​ഇ കി​റ്റ് സം​ഘ​ടി​പ്പി​ച്ച് വാ​ർ​ഡി​ന​ക​ത്തും പു​റ​ത്തു​മു​ള്ള കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലും തി​രി​ച്ച് വീ​ടു​ക​ളി​ലും എ​ത്തി​ച്ചു. പ്ര​വാ​സി​യാ​യ സ​തീ​ശ​ൻ ക​ഴി​ഞ്ഞ അ​ട​ച്ചു​പൂ​ട്ട​ൽ സ​മ​യ​ത്ത് നാ​ട്ടി​ലെ​ത്തി തി​രി​ച്ചു​പോ​കാ​ൻ ക​ഴി​യാ​തെ ഗു​ഡ്സ് ഡ്രൈ​വ​റാ​യി ഉ​പ​ജീ​വ​നം ക​ഴി​ക്കു​ക​യാ​ണ്.

പ്രാ​യ​മാ​യ അ​ച്ഛ​നെ​യും അ​മ്മ​യെ​യും ബ​ന്ധു​വീ​ട്ടി​ൽ താ​മ​സി​പ്പി​ച്ചാ​ണ് സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ഇ​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car​Covid 19rrtvelom
News Summary - satheeshan helps covid patients and students with his car for transportation
Next Story