നടുറോഡിലെ കുഴി; അപകടം തുടർക്കഥയാകുന്നു
text_fieldsകോഴിക്കോട്-മെഡിക്കൽ കോളജ് ബൈപാസ് റോഡിൽ അപകടം വരുത്തിവെക്കുന്ന കുഴി
വെള്ളിമാടുകുന്ന്: കോഴിക്കോട്-മെഡിക്കൽ കോളജ് ബൈപാസ് റോഡിൽ അപകടം വരുത്തിവെച്ച് കുഴി. ആറു മാസത്തോളമായി റോഡിന്റെ മധ്യഭാഗത്തായുള്ള കുഴി നിരവധി യാത്രക്കാർക്കാണ് അപകടം വരുത്തിവെക്കുന്നത്. ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വേഗത്തിലെത്തുന്ന വാഹനങ്ങൾക്ക് അടുത്തെത്തുമ്പോഴേ കുഴി ശ്രദ്ധയിൽപെടുന്നുള്ളൂ.
വെള്ളിമാടുകുന്ന് ജങ്ഷനിൽനിന്ന് 300 മീറ്റർ താഴെ ഇറക്കഭാഗത്താണ് റോഡിന് നടുവിൽ കുഴിയെടുത്തത്. രാത്രിയിൽ ഇരുചക്ര വാഹനങ്ങളടക്കം ഏറെയും അപകടത്തിൽപെടുന്നത് പതിവാണ്. അധികൃതരെ വിളിച്ച് പരാതി പറയുമ്പോൾ ഉടനെ ശരിയാക്കുമെന്ന മറുപടിയാണ് നൽകുന്നത്. ഒരു തവണ കുഴി നികത്തിയെങ്കിലും വീണ്ടും പഴയ സ്ഥിതിയിലായി. കുഴിയിൽ വെള്ളം നിറഞ്ഞുകിടക്കുകയാണ്.

