പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
text_fieldsനരിക്കുനിയിലെ കൊടുവള്ളി റോഡിൽ പൈപ്പ് പൊട്ടി വെള്ളമൊഴുകി രൂപപ്പെട്ട വെള്ളക്കെട്ട്
നരിക്കുനി: കൊടുവള്ളി റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. ഒരാഴ്ചയായി ഇവിടെ ജലപ്രളയമാണെന്ന് നാട്ടുകാർ പറയുന്നു. കുടിവെള്ളം പരന്നൊഴുകിത്തുടങ്ങിയതോടെ കാൽനടപോലും അസാധ്യമായിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോവുമ്പോൾ ചളിവെള്ളം തെറിക്കുന്നത് കാൽനടക്കാരും വാഹനത്തിലെ ഡ്രൈവർമാരും തമ്മിൽ കശപിശക്ക് കാരണമാകുന്നു.
കുടിവെള്ള പൈപ്പ് ചോർച്ച ബന്ധപ്പെട്ടവരെ നാട്ടുകാർ വിളിച്ചറിയിച്ചിട്ടും പരിഹാരം കണ്ടെത്താൻ അധികൃതർക്കായിട്ടില്ല. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഗതാഗതയോഗ്യമായ റോഡ് തകരുന്ന അവസ്ഥയുമാണുള്ളത്.