പയ്യോളി: ഏഴു മാസം പ്രായമായ ഹാർദവിെൻറ ജീവൻ നിലനിർത്താനുള്ള മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്കുവേണ്ടത് 40 ലക്ഷം രൂപ. പിഞ്ചോമനയുടെ ജീവൻ രക്ഷിക്കാൻ മറ്റു പോംവഴികളൊന്നുമില്ലാത്ത നിർധന കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ രംഗത്തിറങ്ങിയിരിക്കയാണ്.
തിക്കോടി പാലൂർ ബസ് സ്റ്റോപ്പിനു സമീപം താമസക്കാരായ കാട്ടിൽ രാജീവെൻറയും ധന്യയുടെയും മകനാണ് ഹാർദവ്. ജനിച്ചത് മുതൽ പ്രതിരോധശേഷി നഷ്ടപ്പെട്ടതാണ് ഹാർദവ് നേരിടുന്ന രോഗാവസ്ഥ . മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ പറയുന്നു.
ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടിലെ സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായ പിതാവ് രാജീവെൻറ ശമ്പളം ഒന്നിനും തികയില്ല. ഇൗ സാഹചര്യത്തിൽ ഹമീദ് പതിനൊന്ന് കണ്ടത്തിൽ ചെയർമാനായും, പി.എം. ജയരാജ് കൺവീനറായും, എ.കെ. ഷൈജു ട്രഷററായും ഹാർദവ് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ധനസമാഹരണത്തിനായി കാത്തലിക് സിറിയൻ ബാങ്കിെൻറ തിക്കോടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.