Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബ​സി​ന് മു​ക​ളി​ൽ...

ബ​സി​ന് മു​ക​ളി​ൽ യാ​ത്ര​ക്കാ​ർ; മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് കേ​സെ​ടു​ത്തു

text_fields
bookmark_border
Department of Motor Vehicles
cancel
camera_alt

യാ​ത്രക്കാർ ബസിനു മുകളിൽ ഇരുന്ന് യാത്ര ചെയ്യുന്നതിന്റെ ദൃശ്യം

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സി​ന് മു​ക​ളി​ല്‍ ക​യ​റി ആ​ളു​ക​ൾ യാ​ത്ര​ചെ​യ്ത വി​ഡി​യോ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ബ​സ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ മോ​ട്ടോ​ര്‍വാ​ഹ​ന വ​കു​പ്പ് കേ​സെ​ടു​ത്തു. ബ​സ് ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കും എ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ര്‍.​ടി.​ഒ കെ. ​ബി​ജു​മോ​ന്‍ അ​റി​യി​ച്ചു.

കോ​ഴി​ക്കോ​ട് കി​നാ​ലൂ​ര്‍ റൂ​ട്ടി​ലോ​ടു​ന്ന ന​സീം ബ​സി​ന് മു​ക​ളി​ൽ ക​യ​റി ആ​ളു​ക​ൾ യാ​ത്ര​ചെ​യ്യു​ന്ന ദൃ​ശ്യ​ം കാ​ര്‍ യാ​ത്രി​ക​രാ​ണ് പ​ക​ര്‍ത്തി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. രാ​ത്രി 9.20ന് ​കോ​ഴി​ക്കോ​ടു​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രി​പ്പി​നി​ടെ​യാ​ണ് തി​ര​ക്കു​കാ​ര​ണം യാ​ത്ര​ക്കാ​ർ ബ​സി​നു​മു​ക​ളി​ൽ ക​യ​റി​യ​ത്. ബു​ധ​നാ​ഴ്ച ക​ണ്ട​ക്ട​റെ​യും ഡ്രൈ​വ​റെ​യും എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ആ​ര്‍.​ടി.​ഒ മു​മ്പാ​കെ ഹാ​ജ​രാ​ക്കാ​ൻ ബ​സ് ഉ​ട​മ​യോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രു​ടെ​യും ലൈ​സ​ന്‍സ് റ​ദ്ദാ​ക്കു​മെ​ന്നും നി​ര്‍ബ​ന്ധി​ത പ​രി​ശീ​ല​ന​ത്തി​ന് അ​യ​ക്കു​മെ​ന്നും ആ​ര്‍.​ടി.​ഒ കെ. ​ബി​ജു​മോ​ന്‍ അ​റി​യി​ച്ചു. കൂ​ടാ​തെ ഇ​വ​രി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busPassengersDepartment of Motor Vehicles
News Summary - Passengers on top of the bus; Department of Motor Vehicles Case taken
Next Story