Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightപാലാഴിയിലും...

പാലാഴിയിലും പെരുമണ്ണയിലും വ്യാപക മോഷണം; മൂന്നു പേർ പിടിയിൽ

text_fields
bookmark_border
theft case
cancel
camera_alt

പെരുമണ്ണയിൽ മോഷണം നടന്ന കടയിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു

പ​ന്തീ​രാ​ങ്കാ​വ്: പാ​ലാ​ഴി​യി​ലും പെ​രു​മ​ണ്ണ​യി​ലും വി​വി​ധ ക​വ​ർ​ച്ച കേ​സു​ക​ളി​ൽ മൂ​ന്നു പേ​രെ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ലാ​ഴി​യി​ൽ വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ത്തി​യ കു​റ്റി​ക്കാ​ട്ടൂ​ർ ക​രി​ക്ക​ണ്ടി മീ​ത്ത​ൽ പി. ​അ​ജു​ൽ (20), പാ​ലാ​ഴി വ​ട​ക്കേ​ച്ചാ​ലി​ൽ വി.​സി. അ​ഭി​ന​വ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

പാ​ലാ​ഴി പാ​ല​ക്ക് സ​മീ​പം ഹൈ​ലൈ​റ്റ് മാ​ൾ ജീ​വ​ന​ക്കാ​ര​ൻ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​രി പൊ​ളി​ച്ച് സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ളും ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും 3000 രൂ​പ​യു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം.

പ​ന്തീ​രാ​ങ്കാ​വ് എ​സ്.​ഐ ടി.​വി ധ​ന​ഞ്ജ​യ​ദാ​സ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ പി. ​ശ്രീ​ജി​ത്ത്, പി. ​പ്ര​മോ​ദ് തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പെ​രു​മ​ണ്ണ​യി​ൽ മൊ​ബൈ​ൽ ഷോ​പ്പി​ലും വീ​ട്ടി​ലും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ലോ​ടെ പെ​രു​മ​ണ്ണ വെ​ള്ളാ​യി​ക്കോ​ട് റോ​ഡി​ലു​ള്ള മാ​ളി​യ​ക്ക​ൽ ഷി​ജി​ലാ​സി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ളി​യ​ക്ക​ൽ ഡി​ജി​റ്റ​ൽ​സ് മൊ​ബൈ​ൽ ഷോ​പ്പി​ന്റെ മു​ൻ​വ​ശ​ത്തെ കൗ​ണ്ട​റി​ന്റെ ഗ്ലാ​സ് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​യ​റി​യ​ത്. കൗ​ണ്ട​റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 25000 ത്തോ​ളം രൂ​പ ന​ഷ്ട​മാ​യി.

കൗ​ണ്ട​റി​ലെ സി.​സി.​ടി.​വി കാ​മ​റ​യി​ൽ മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യം പ​തി​ഞ്ഞി​ട്ടു​ണ്ട്. ക​ട​യു​ടെ ഷ​ട്ട​ർ തു​റ​ക്കാ​തെ മോ​ഷ്ടാ​വ് തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു. അ​റ​ത്തി​ൽ പ​റ​മ്പ് പീ​ടി​ക​ണ്ടി ഷാ​ഹി​ത​യു​ടെ വീ​ട്ടി​ൽ ജ​ന​ൽ പാ​ളി​യി​ലൂ​ടെ കൈ​യി​ട്ടു ചാ​ർ​ജ് ചെ​യ്യാ​ൻ വെ​ച്ചി​രു​ന്ന ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ൾ മോ​ഷ്ടി​ച്ചി​ട്ടു​ണ്ട്. പേ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ക​വ​ർ​ന്നു.

ഈ ​വീ​ടി​ന് തൊ​ട്ട​ടു​ത്ത് അ​മ്പ​ല​ക്ക​ണ്ടി മു​ര​ളീ​ധ​ര​ന്റെ വീ​ട്ടി​ൽ ഒ​രാ​ഴ്ച മു​മ്പാ​ണ് വീ​ട്ടി​ലേ​ക്ക് ക​യ​റി അ​ക​ത്തി​രു​ന്ന കു​ഞ്ഞി​ന്റെ കൈ​യി​ൽ​നി​ന്നും മൊ​ബൈ​ൽ ത​ട്ടി​പ്പ​റി​ച്ച് ഓ​ടി​യ​ത്. അ​റ​ത്തി​ൽ​പ​റ​മ്പ് പ​ള്ളി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി​യും ക​ഴി​ഞ്ഞ​ദി​വ​സം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. പൊ​യി​ൽ താ​ഴ​ത്ത് പ​ള്ളി​യി​ലും വെ​ള്ളാ​യി​ക്കോ​ട് ജു​മാ​അ​ത്ത് പ​ള്ളി​യി​ലും ക​ഴി​ഞ്ഞ ദി​വ​സം പ​ക​ൽ ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളി​ൽ പ​ണം ന​ഷ്ട​മാ​യി​ട്ടു​ണ്ട്.

മൊ​ബൈ​ൽ ക​ട​യി​ലെ മോ​ഷ​ണ​ത്തി​ൽ പെ​രു​മ​ണ്ണ തെ​ക്കേ​പ്പാ​ടം സ്വ​ദേ​ശി വാ​യോ​ളി സ​ൽ​മാ(24)​നെ പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​സ്.​ഐ പി. ​സൂ​ര​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​രു​ൺ, ര​ഞ്ജി​ഷ്, വി​ഷ്ണു, സ​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime newsKozhikode news
News Summary - Widespread theft in Palazhi and Perumanna- Three people are under arrest
Next Story