Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightകവർന്നതോ...

കവർന്നതോ കളഞ്ഞുപോയതോ... പന്തീരാങ്കാവ് പൊലീസിൻെറ ലാപ്ടോപ് എവിടെ?

text_fields
bookmark_border
കവർന്നതോ കളഞ്ഞുപോയതോ... പന്തീരാങ്കാവ് പൊലീസിൻെറ ലാപ്ടോപ് എവിടെ?
cancel

പ​ന്തീ​രാ​ങ്കാ​വ്: പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് കാ​ണാ​താ​യ ലാ​പ്ടോ​പ്​ ക​വ​ർ​ന്ന​തോ അ​തോ ക​ള​ഞ്ഞു​പോ​യ​തോ? പ​ന്തീ​രാ​ങ്കാ​വ് സ്​​റ്റേ​ഷ​നി​ലെ പൊ​ലീ​സു​കാ​രു​ടെ അ​ന്വേ​ഷ​ണം ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. ഒ​രാ​ഴ്ച​യാ​യി ലാ​പ്​​ടോ​പ്പി​നാ​യി ക​ന​ത്ത തി​ര​ച്ചി​ലാ​ണ്. സ്​​റ്റേ​ഷ​നി​ലെ ഒ​രു സ​ബ് ഇ​ൻ​സ്പെ​ക്ട​റു​ടെ ലാ​പ്ടോ​പ്പാ​ണ് കാണാതായ​ത്. അ​ക​ത്തും പു​റ​ത്തും സി.​സി.​ടി.​വി​യും മ​റ്റു സൗ​ക​ര്യ​ങ്ങ​ളു​മു​ണ്ടാ​യി​ട്ടും ലാ​പ്ടോ​പ്​ എ​വി​ടെ​യാ​ണെ​ന്നു മാ​ത്രം ക​ണ്ടെ​ത്താ​നാ​യി​ല്ല. പു​റ​ത്തു​നി​ന്ന് ആ​ളെ​ത്തി കൊ​ണ്ടു​പോ​വു​മെ​ന്ന വി​ശ്വാ​സം പൊ​ലീ​സു​കാ​ർ​ക്കി​ല്ല.

എ​ന്നാ​ൽ, അ​ക​ത്തു​നി​ന്ന് അ​തെ​ങ്ങ​നെ ന​ഷ്​​ട​മാ​യെ​ന്ന് വ്യ​ക്ത​ത​യു​മി​ല്ല. ലാ​പ്ടോ​പ്​ കാ​ണാ​താ​യ​ത് പു​റ​ത്ത​റി​യാ​തി​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പൊ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ​നി​ന്നു​ത​ന്നെ വാ​ർ​ത്ത ചോ​ർ​ന്നു. ലാ​പ്​​ടോ​പ് ന​ഷ്​​ട​മാ​യ വി​വ​രം ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് വി​വ​രം. ന​ഷ്​​ട​പ്പെ​ട്ട​തോ വ​ല്ല​വ​രും മോ​ഷ്​​ടി​ച്ച​തോ എ​ന്നു പ​റ​യാ​ൻ ലാ​പ്ടോ​പ്​ കൈ​വ​ശം​വെ​ച്ചി​രു​ന്ന പൊ​ലീ​സു​കാ​ര​നും ക​ഴി​യു​ന്നി​ല്ല. ഫ​യ​ലു​ക​ൾ​ക്കി​ട​യി​ൽ പെ​ട്ടു​പോ​യി​ട്ടു​ണ്ടാ​വു​മെ​ന്ന സം​ശ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ്​​റ്റേ​ഷ​ൻ മു​ഴു​വ​ൻ അ​രി​ച്ചു​പെ​റു​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​വാ​ത്ത​ത് പൊ​ലീ​സ് സേ​ന​ക്ക് ത​ല​വേ​ദ​ന​യാ​വു​ക​യാ​ണ്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laptoppantheerankavu police station
News Summary - Where is the police laptop?
Next Story