പാലാഴിയിൽ നിന്ന് വീണ്ടും എം.ഡി.എം.എ പിടികൂടി
text_fieldsഅബ്ദുൽ അഹദ്, ജിഷാദ്
പന്തീരാങ്കാവ്: പാലാഴിയിൽ ഫ്ലാറ്റിൽ എം.ഡി.എം.എ കൈവശം വെച്ച രണ്ടു പേരെ പൊലീസ് പിടികൂടി. നല്ലളം ഫാത്തിമാസിൽ അബ്ദുൽ അഹദ് (40), നല്ലളം അവറയിൽ പറമ്പ് ജിഷാദ് (33) എന്നിവരാണ് പന്തീരാങ്കാവ് ഇൻസ്പെക്ടർ ബൈജു കെ. ജോസിെൻറ നേതൃത്വത്തിൽ പൊലീസും കോഴിക്കോട് സിറ്റി ഡാൻസഫ് ടീമും ചേർന്ന് പിടികൂടിയത്.
പാലാഴിയിലെ സ്കൂളിന് സമീപത്തായുള്ള ഒയോറൂം ഫ്ലാറ്റിൽ നിന്നാണ് ഇവർ പിടിയിലായത്. ഒരാഴ്ച മുമ്പ് 50 ലക്ഷത്തിലേറെ വിലവരുന്ന എം.ഡി.എം.എയുമായി നിലമ്പൂർ സ്വദേശിയെ എക്സൈസ് സംഘം പിടിച്ചിരുന്നു. പ്രദേശത്ത് ലഹരിമരുന്ന് കച്ചവടവും ഉപഭോഗവും വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊലീസും എക്സൈസും നിരീക്ഷണം ശക്തമാക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

