ഒളവണ്ണയിലേത് കാട്ടുപൂച്ചയല്ല; പുലിയെന്ന് നാട്ടുകാർ
text_fieldsരക്തക്കറ കണ്ട സ്ഥലങ്ങളിൽ നാട്ടുകാർ പരിശോധന
നടത്തുന്നു
പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്തിലെ കോഴിക്കോടൻ കുന്ന്, പാറമ്മൽ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട കാൽപാടുകൾ കാട്ടുപൂച്ചയുടേതാണെന്ന വനംവകുപ്പ് അധികൃതരുടെ നിഗമനത്തിനെതിരെ നാട്ടുകാർ. രണ്ടാഴ്ച മുമ്പാണ് അജ്ഞാത ജീവിയെ ഈ പ്രദേശത്ത് കണ്ടത്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് വനംവകുപ്പ് അധികൃതർ സ്ഥലം പരിശോധിച്ചെങ്കിലും കാട്ടുപൂച്ചയുടെ കാൽപാടുകളാണെന്ന നിഗമനത്തിലെത്തുകയായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ചില വീടുകളുടെ മുറ്റത്ത് കണ്ടത് പുലിയെതന്നെയാണെന്ന വിശ്വാസത്തിലാണ് നാട്ടുകാർ. ജീവിയെ കണ്ട സ്ഥലങ്ങളിൽ ചോരപ്പാടുകളും കണ്ടിട്ടുണ്ടെന്നാണ് പ്രദേശത്തുകാർ പറയുന്നത്. ഉറക്കംകെടുത്തുന്ന ജീവിയെ തിരിച്ചറിയാൻ പ്രദേശത്ത് നാട്ടുകാർ തുക സമാഹരിച്ച് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

