Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടിച്ച നായെ കീഴ്പെടുത്തി യുവാവ്
text_fieldsbookmark_border
കടിച്ച നായെ അബ്ദുൽ നാസർ കീഴ്പ്പെടുത്തുന്നു
പന്തീരാങ്കാവ്: പ്രഭാതസവാരിക്കിടെ കടിച്ച നായെ യുവാവ് തന്നെ പിടിച്ചുകെട്ടി. പന്തീരാങ്കാവ് നടുവീട്ടിൽ അബ്ദുൽ നാസറാണ് വെള്ളിയാഴ്ച രാവിലെ നടക്കുന്നതിനിടെ പന്നിയൂർകുളത്ത് നായുടെ ആക്രമണത്തിന് ഇരയായത്. ദേഹമാസകലം കടിയേറ്റെങ്കിലും നാസർ നായെ സാഹസികമായി കീഴ്പ്പെടുത്തി.
പിന്നീട് ഓടിയെത്തിയവരുടെ സഹായത്തോടെ കയറുപയോഗിച്ച് കെട്ടിയിട്ടു. നായ് മറ്റുള്ളവരെയും കടിക്കുന്നത് തടയാനായിരുന്നു നാസറിന്റെ ശ്രമം. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടി. നായ് പ്രദേശവാസിയായ ഒരാളുടേതാണെന്ന് തിരിച്ചറിയുകയും ഉടമയെത്തി കൊണ്ടുപോവുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

