Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightഉറക്കത്തിനിടെ...

ഉറക്കത്തിനിടെ വീട്ടമ്മയുടെ കഴുത്തിൽനിന്ന്​ മാല മോഷ്​ടിച്ചു

text_fields
bookmark_border
ഉറക്കത്തിനിടെ വീട്ടമ്മയുടെ കഴുത്തിൽനിന്ന്​ മാല മോഷ്​ടിച്ചു
cancel


പ​ന്തീ​രാ​ങ്കാ​വ്: വീ​ട്ടി​ന​ക​ത്ത് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ൽ​നി​ന്ന്​ അ​ഞ്ച് പ​വ​ന്‍റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു. താ​മ​ര​ശ്ശേ​രി കി​ള​യി​ൽ ഷാ​ന​വാ​സി​െൻറ ഭാ​ര്യ പെ​രു​മ​ണ്ണ വ​ള്ളി​ക്കു​ന്ന് പ​റ​മ്പി​ൽ അ​നീ​ന അ​സീ​സി​ന്‍റെ സ്വ​ർ​ണ​മാ​ല​യാ​ണ് ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച മോ​ഷ​ണം പോ​യ​ത്.

വീ​ട്ടി​ൽ കി​ട​പ്പു​മു​റി​യു​ടെ ജ​ന​ൽ തു​റ​ന്ന് അ​തി​നു​ള്ളി​ലൂ​ടെ കൈ​യി​ട്ടാ​ണ് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. സ​മീ​പ​ത്ത് വെ​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ ന​ഷ്​​ട​മാ​യി​രു​ന്നെ​ങ്കി​ലും വീ​ട്ടു​കാ​രു​ടെ പ​രി​ശോ​ധ​ന​യി​ൽ അ​ടു​ത്ത പ​റ​മ്പി​ൽ നി​ന്ന് ഉ​പ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ടു​ത്തു. സ​മീ​പ​ത്തെ മ​റ്റ് ര​ണ്ട് വീ​ടു​ക​ളി​ൽ മോ​ഷ​ണ ശ്ര​മ​വും ന​ട​ന്നു.

പ​ന്തീ​രാ​ങ്കാ​വ് എ​സ്.​ഐ ധ​ന​ഞ്ജ​യ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ വ​ള്ളി​ക്കു​ന്ന് മ​ല​ങ്കാ​ളി റോ​ഡി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ന്നി​രു​ന്നു. സ​മീ​പ​ത്തെ മ​റ്റൊ​രു വീ​ട്ടി​ൽ​നി​ന്ന്​ അ​ട​ക്ക മോ​ഷ​ണ​വും ന​ട​ന്നി​രു​ന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftnecklace
News Summary - The necklace was stolen
Next Story