താഹ ഫസൽ വീട്ടിലെത്തി
text_fieldsപന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച താഹ ഫസൽ (ഇടത്ത്) വിയ്യൂർ അതിസുരക്ഷ ജയിലിൽനിന്ന് പുറത്ത് വരുന്നു -ജോൺസൺ വി. ചിറയത്ത്
പന്തീരാങ്കാവ്: പന്തീരാങ്കാവ് യു.എ.പി.എ കേസിൽ ജാമ്യം ലഭിച്ച താഹ ഫസൽ വീടണഞ്ഞു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് താഹ, സഹോദരനും ബന്ധുക്കൾക്കുമൊപ്പം വീട്ടിലെത്തിയത്. എൽ.ഡി.എഫ് സർക്കാറിനുള്ള തിരിച്ചടിയാണ് തെൻറ ജാമ്യമെന്ന് വീട്ടിൽവെച്ചും താഹ ഫസൽ ആവർത്തിച്ചു.
വൈകീട്ടോടെയാണ് നടപടികൾ പൂർത്തിയാക്കി താഹ ഫസൽ ജയിലിൽ നിന്നിറങ്ങിയത്.എൻ.ഐ.എ കോടതി 2020 സെപ്റ്റംബറിൽ താഹ ഫസലിന് ജാമ്യം നൽകിയിരുന്നു. എന്നാൽ, ഈ വർഷം ജനുവരി അഞ്ചിന് ഹൈകോടതി ജാമ്യം റദ്ദാക്കിയതോടെ വീണ്ടും ജയിലിലായി. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചാണ് കഴിഞ്ഞ ദിവസം ജാമ്യം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

