Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightപന്തീരാങ്കാവിൽ വീണ്ടും...

പന്തീരാങ്കാവിൽ വീണ്ടും എം.ഡി.എം.എ പിടികൂടി

text_fields
bookmark_border
പന്തീരാങ്കാവിൽ വീണ്ടും എം.ഡി.എം.എ പിടികൂടി
cancel
camera_alt

അ​ൻ​വ​ർ സാ​ലി​ഹ്,

കെ.​എം. സ​ഗേ​ഷ്

പ​ന്തീ​രാ​ങ്കാ​വ്: 400 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ വ്യാ​ഴാ​ഴ്ച വീ​ണ്ടും പ​ന്തീ​രാ​ങ്കാ​വി​ൽ ല​ഹ​രി​വേ​ട്ട. ചി​ല്ല​റ വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 54 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ഫ​റോ​ക്ക് സ്വ​ദേ​ശി ക​ള​ത്തി​ൻ​ക​ണ്ടി അ​ൻ​വ​ർ സാ​ലി​ഹ് (27), ചേ​ള​ന്നൂ​ർ സ്വ​ദേ​ശി അ​പ്പു എ​ന്ന​റി​യ​പ്പെ​ടു​ന്ന കെ.​എം. സ​ഗേ​ഷ് (31) എ​ന്നി​വ​രെ നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ പ്ര​കാ​ശ​ൻ പ​ട​ന്ന​യി​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​സ്ട്രി​ക്റ്റ് ആ​ൻ​ഡി നാ​ർ​കോ​ട്ടി​ക് സ്‌​പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്‌​സും (ഡാ​ൻ​സാ​ഫ്) സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി.​വി. ധ​ന​ഞ്ജ​യ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​ഇ. ബൈ​ജു​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പ​ന്തീ​രാ​ങ്കാ​വ് ഭാ​ഗ​ത്തെ ലോ​ഡ്ജി​ൽ​നി​ന്നും മ​യ​ക്കു​മ​രു​ന്നു​മാ​യി അ​റ​സ്‌​റ്റി​ലാ​യ​ത്. മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രി​ൽ​നി​ന്നാ​ണ് എം.​ഡി.​എം.​എ വി​ൽ​പ​ന​ക്കാ​യി കോ​ഴി​ക്കോ​ട്ടേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ലോ​ഡ്ജു​ക​ളി​ൽ ത​ങ്ങി കാ​റി​ൽ സ​ഞ്ച​രി​ച്ചാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന​ത്.

ഒ​രു മാ​സ​ത്തോ​ള​മാ​യി ന​ട​ക്കു​ന്ന നി​രീ​ക്ഷ​ണ​ത്തി​നി​ട​യി​ലാ​ണ് പ​ന്തീ​രാ​ങ്കാ​വ് ഭാ​ഗ​ത്ത് ലോ​ഡ്ജി​ൽ​നി​ന്ന് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. പി​ടി​യി​ലാ​യ​വ​രു​ടെ ഇ​ട​പാ​ടു​കാ​രെ​ക്കു​റി​ച്ചു​ള്ള പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ഫോ​ൺ രേ​ഖ​ക​ളും പ​രി​ശോ​ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഫ​റോ​ക്ക് അ​സി. ക​മീ​ഷ​ണ​ർ എം.​എ. സി​ദ്ദീ​ഖ് പ​റ​ഞ്ഞു. ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ മ​നോ​ജ് എ​ട​യേ​ട​ത്, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ബ്ദു​റ​ഹ്മാ​ൻ, കെ. ​അ​ഖി​ലേ​ഷ്, അ​നീ​ഷ് മൂ​സേ​ൻ​വീ​ട്, ജി​നേ​ഷ് ചൂ​ലൂ​ർ, സു​നോ​ജ് കാ​ര​യി​ൽ, അ​ർ​ജു​ൻ അ​ജി​ത്ത്, പ​ന്തീ​രാ​ങ്കാ​വ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പി. ​സൂ​ര​ജ്, സ​ന്തോ​ഷ്, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ടി. ​പ്ര​ബീ​ഷ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ എം. ​ര​ഞ്ജി​ത്ത്, പി. ​ശ്രീ​ജി​ത്ത്കു​മാ​ർ, ഇ. ​സ​ബീ​ഷ്, കെ.​എ. ഷൈ​ജു എ​ന്നി​വ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MDMAarrestpantheerankavu
News Summary - MDMA was caught again in Pantirangao
Next Story