Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightഇന്ത്യയുടെ...

ഇന്ത്യയുടെ ഹൃദയംതൊട്ട്​ അവർ ഭൂമിയിലെ സ്വർഗത്തിൽ

text_fields
bookmark_border
ഇന്ത്യയുടെ ഹൃദയംതൊട്ട്​ അവർ ഭൂമിയിലെ സ്വർഗത്തിൽ
cancel
camera_alt

സൈ​ക്കി​ളിൽ യാ​ത്ര ചെയ്​ത്​ ക​ശ്മീ​രി​ലെ​ത്തി​യ​ പെ​രു​മ​ണ്ണ സ്വദേശികൾ

പ​ന്തീ​രാ​ങ്കാ​വ്: ഭൂ​മി​യി​ലെ സ്വ​ർ​ഗം തേ​ടി​യു​ള്ള നാ​ൽ​വ​ർ സം​ഘ​ത്തി‍െൻറ സൈ​ക്കി​ൾ യാ​ത്ര ല​ക്ഷ്യ​ത്തി​ലെ​ത്തി.

ഒ​ക്ടോ​ബ​ർ 26ന് ​കോ​ഴി​ക്കോ​ടു​നി​ന്ന് യാ​ത്ര തി​രി​ച്ച പെ​രു​മ​ണ്ണ വെ​ള്ളാ​യി​ക്കോ​ട് രാ​മ​ച്ചം മ​ണ്ണി​ൽ ഉ​മൈ​ദ് ഇ​ബ്നു ഹു​സൈ​ൻ (20), അ​ഴി​ഞ്ഞി​ലം, ത​ണ്ണി​പ​ന്ത​ൽ ജാ​സി​ൽ (23), കി​ണാ​ശ്ശേ​രി നോ​ർ​ത്തി​ൽ ഷാ​ഫി (20), വ​ണ്ടൂ​ർ നി​റ​ന്ന​പ​റ​മ്പ് ക​റു​ത്തേ​ട​ത്ത് മു​ഹ​മ്മ​ദ്‌ ഫാ​സി​ൽ (21) എ​ന്നി​വ​രാ​ണ് 52 ദി​വ​സം പി​ന്നി​ട്ട് ക​ശ്മീ​രി​ലെ​ത്തി​യ​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഉ​മൈ​ദും ജാ​സി​ലു​മാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്.

വ്യ​ത്യ​സ്​​ത സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര തി​രി​ച്ച മ​റ്റു ര​ണ്ടു​പേ​രും പി​ന്നീ​ട് ഇ​വ​ർ​ക്കൊ​പ്പം ചേ​രു​ക​യാ​യി​രു​ന്നു. 45 ദി​വ​സ​ത്തി​ന​കം ക​ശ്മീ​രി​ലെ​ത്താ​നാ​യി​രു​ന്നു യാ​ത്ര​യു​ടെ തു​ട​ക്ക​ത്തി​ലെ തീ​രു​മാ​നം. എ​ന്നാ​ൽ, സം​ഘ​ത്തി​ലൊ​രാ​ൾ​ക്ക് വ​ഴി​യ​ൽ​വെ​ച്ച് കു​റ​ച്ച് ദി​വ​സം ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ​തോ​ടെ​യാ​ണ് യാ​ത്ര അ​ൽ​പം നീ​ണ്ട​ത്. കേ​ര​ള​ത്തി​ന​ക​ത്ത് ന​ട​ത്തി​യ യാ​ത്ര​ക​ളാ​ണ് മ​ഞ്ഞി‍െൻറ മ​ടി​ത്ത​ട്ടി​ലേ​ക്കു​ള്ള യാ​ത്രാ പ്ര​ചോ​ദ​നം. ടെൻറു​ക​ളി​ലും പെ​ട്രോ​ൾ പ​മ്പു​ക​ളി​ലു​മാ​യി​രു​ന്നു ഉ​റ​ക്കം. രാ​ജ​സ്ഥാ​നി​ലെ പു​ഷ്ക്ക​റി​ലാ​ണ് അ​വ​സാ​ന​മാ​യി ടെൻറ​ടി​ച്ച് താ​മ​സി​ച്ച​ത്.

ഹ​രി​യാ​ന​യി​ലും പ​ഞ്ചാ​ബി​ലും ഡ​ൽ​ഹി​യി​ലു​മെ​ല്ലാം ഹൃ​ദ്യ​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​യി​രു​െ​ന്ന​ന്ന് ഉ​മൈ​ദ് പ​റ​യു​ന്നു. രാ​ജ​സ്ഥാ​ൻ വി​ട്ട​തോ​ടെ ഗു​രു​ദ്വാ​ര​ക​ളി​ലാ​യി​രു​ന്നു താ​മ​സ​വും ഭ​ക്ഷ​ണ​വും. കേ​ര​ളീ​യ​രോ​ടു​ള്ള സി​ഖ്​ ക​ർ​ഷ​ക​രു​ടെ ആ​തി​ഥ്യം മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​ണ്. ല​ക്ഷ്യ​ത്തോ​ട​ടു​ക്കു​മ്പോ​ൾ ത​ങ്ങ​ളു​ടെ യാ​ത്ര അ​വ​സാ​നി​ച്ച് പോ​വു​മെ​ന്ന സ​ങ്ക​ട​ത്താ​ൽ യാ​ത്ര പ​തു​ക്കെ​യാ​ക്കി​യെ​ന്ന് ഉ​മൈ​ർ പ​റ​യു​ന്നു.

വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടാ​ണ് ഇ​വ​ർ ക​ശ്മീ​ർ അ​തി​ർ​ത്തി​യി​ലെ​ത്തി​യ​ത്. ആ​ദ്യ ദി​വ​സം ക​ശ്മീ​ർ അ​തി​ർ​ത്തി​യി​ലെ സൈ​നി​ക​രു​ടെ ആ​തി​ഥ്യ​വും സ്വീ​ക​രി​ച്ചു. ര​ണ്ടു ദി​വ​സ​ത്തി​ന​കം ശ്രീ​ന​ഗ​റി​ലെ​ത്തി മ​ഞ്ഞു പെ​യ്യു​ന്ന ഭൂ​മി​യി​ലെ കാ​ഴ്ച​ക​ൾ​കൂ​ടി ക​ണ്ട് നാ​ലു​പേ​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cycle journeyKashmir Tripbicycle ride
News Summary - four member cyclist gang reached kashmir
Next Story