Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPantheerankavuchevron_rightചികിത്സക്കെത്തിയ...

ചികിത്സക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ

text_fields
bookmark_border
ചികിത്സക്കെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ഡോക്ടർ അറസ്റ്റിൽ
cancel
camera_alt

യഹ്‍യ ഖാൻ

പന്തീരാങ്കാവ് : കൗൺസലിങിന് എത്തിയ 18 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശിനിയുടെ പരാതിയിൽ തൊണ്ടയാട് കുടമൊളികുന്ന് യഹ്‌യ ഖാൻ (54) നെയാണ് പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. മാനസിക സംഘർഷത്തെ തുടർന്ന് പാലാഴിയിലെ യാഹ് യാ ഖാന്റെ കൗൺസലിങ് സെന്ററിൽ മാതാവിനൊപ്പം എത്തിയതായിരുന്നു പെൺകുട്ടി.

കൗൺസലിങിന്റെ പേരിൽ പെൺകുട്ടിയെ കാറിൽ കയറ്റി കോഴിക്കോട് ബീച്ച് പരിസരത്ത് വെച്ചും താമരശ്ശേരിയിൽ എത്തിച്ചും ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.കഴിഞ്ഞ ഡിസംബറിലാണ് സംഭവം. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ ബിരുദത്തെകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual AssaultDoctor arrestedpantheerankavu police station
News Summary - Doctor arrested for sexually assaulting girl who sought treatment
Next Story