പരിക്കേറ്റ മൂങ്ങക്ക് രക്ഷകരായി ദമ്പതികൾ
text_fieldsപരിക്കേറ്റ നിലയിൽ കണ്ടെത്തിയ മൂങ്ങ
പന്തീരാങ്കാവ്: വഴിയരികിൽ പരിക്കേറ്റുകിടന്ന മൂങ്ങക്ക് ദമ്പതികൾ രക്ഷകരായി. വ്യാഴാഴ്ച രാത്രി 8.30ഓടെ മെഡിക്കൽ കോളജ് പെയിൻ ആൻഡ് പാലിയേറ്റിവ് ഐ.പി റോഡിൽനിന്നാണ് പന്തീരാങ്കാവ് സ്വദേശി ടി.എം. അനൂപും ഭാര്യ രവിതയും പരിക്കേറ്റുകിടന്ന മൂങ്ങയെ കണ്ടെടുത്തത്.
പാലിയേറ്റിവ് ക്ലിനിക്കിൽ നവീകരണ പ്രവൃത്തികളുടെ കരാറെടുത്ത അനൂപ് രാത്രി ഭാര്യക്കൊപ്പം കാറിൽ പോവുമ്പോഴാണ് വഴിയരികിൽ മൂങ്ങയെ കണ്ടത്. ചിറകിന് പരിക്കേറ്റ മൂങ്ങയെ രാത്രി വീട്ടിലെത്തിച്ച് തത്തയുടെ കൂട്ടിലിട്ട് ഭക്ഷണം നൽകി.
വെള്ളിയാഴ്ച രാവിലെ സന്നദ്ധ പ്രവർത്തകനായ മഠത്തിൽ അബ്ദുൽ അസീസ് മൂങ്ങയെ മാത്തോട്ടം വനശ്രീയിലെത്തിച്ചു. അവശനിലയിലായിരുന്ന മൂങ്ങ ഭക്ഷണം ലഭിച്ചതോടെ സുഖംപ്രാപിച്ചുവരുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

