ചാലിയാറിൽനിന്ന് അസ്ഥികൾ കണ്ടെടുത്തു; പൊലീസ് അന്വേഷണം
text_fieldsപെരുമണ്ണ ചുങ്കപ്പള്ളിക്ക് സമീപം ചാലിയാറിൽ കണ്ടെടുത്ത തലയോട്ടിയും അസ്ഥികളും
പന്തീരാങ്കാവ്: ചാലിയാറിൽനിന്ന് മനുഷ്യാസ്ഥിയും തലയോട്ടിയും കണ്ടെടുത്തു. പെരുമണ്ണ ചുങ്കപ്പള്ളി അഴകത്ത് പടി പറമ്പത്ത് ക്ഷേത്രത്തിനു സമീപമാണ് പുഴയിൽനിന്നാണ് തലയോട്ടിയും എല്ലുകളും കണ്ടെടുത്തത്. നാട്ടുകാരായ ചിലർ മത്സ്യം പിടിക്കാനെത്തിയപ്പോഴാണ് പുഴയിൽ പാറക്കെട്ടിന് സമീപം അസ്ഥികൾ കണ്ടത്.
വേലിയിറക്കസമയത്ത് വെള്ളം താഴ്ന്നപ്പോഴാണ് ഇവ ദൃശ്യമായത്. ഉടനെ ഗ്രാമപഞ്ചായത്ത് അംഗം പി. ആരിഷ് പന്തീരാങ്കാവ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അസ്ഥികൾക്ക് സമീപത്ത് വസ്ത്രങ്ങളുമുണ്ടായിരുന്നതിനാൽ വയനാടിലെ ചൂരൽ മല ദുരന്തത്തിൽ പെട്ടവരുടേതാണ് എന്ന സംശയത്തിലാണ് പൊലീസ്. ശനിയാഴ്ച രാത്രിയോടെ അസ്ഥികൾ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പന്തീരാങ്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

