Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോഷ്യൽ മീഡിയ സുഹൃത്തിനെ തേടി 14കാരി; സുരക്ഷിതയായി പൊലീസിന്റെ കൈകളിൽ

text_fields
bookmark_border
social media girl
cancel

പന്തീരാങ്കാവ്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട ആൺ സുഹൃത്തിനെ തേടി കോഴിക്കോടെത്തിയ 14കാരിയെ സമയോചിതമായ ഇടപെടലിലൂടെ പൊലീസ് രക്ഷിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സ്കൂളിലേക്ക് പോയ പെൺകുട്ടി വാട്സ്ആപ് വഴി പരിചയപ്പെട്ട സുഹൃത്തിനെ തേടിയെത്തിയത്.

പെൺകുട്ടി സ്കൂളിൽ എത്തിയില്ലെന്ന വിവരത്തെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ നീക്കത്തിലാണ് വൈകീട്ട് ഏഴോടെ ആൺസുഹൃത്തിനെ കണ്ടുമുട്ടുന്നതിന് തൊട്ടുമുമ്പ് നഗര പരിധിയിലെ മാളിൽനിന്ന് പന്തീരാങ്കാവ് എസ്.ഐ ടി.വി. ധനഞ്ജയ ദാസിന്റെ നേതൃത്വത്തിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയായ ആൺ സുഹൃത്തിനും പ്രായപൂർത്തിയായിട്ടില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 14-year-old seeks social media friend; Safely in the hands of the police
Next Story