നിലമ്പൂർ ആയിഷ ജീവിക്കുന്ന ഇതിഹാസം -ലാൽ ജോസ്
text_fieldsടൗൺ ഹാളിൽ നടന്ന ചടങ്ങിൽ പി.ടി. റഫീഖ് സ്മാരക പുരസ്കാരം സംവിധായകൻ ലാൽ ജോസ് നിലമ്പൂർ ആയിഷക്ക്
സമ്മാനിക്കുന്നു
കോഴിക്കോട്: നിലമ്പൂർ ആയിഷയുടെ ജീവിതം സിനിമയാക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. ‘നിലാവ് 2023 പി.ടി. റഫീഖ് പുരസ്കാരം’ നടി നിലമ്പൂർ ആയിഷക്ക് നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. 60 വർഷത്തെ ജീവിതം സിനിമയാക്കാനായിരുന്നു ഉദ്ദേശിച്ചത്.
ത്രസിപ്പിക്കുന്ന ജീവിതമായിരുന്നു നിലമ്പൂർ ആയിഷയുടേത്. അവർ ജീവിക്കുന്ന ഇതിഹാസമാണ്. കലകൊണ്ട് മുറിവേറ്റ് വീണുപോയ ഒരാളുടെ പേരിലുള്ള പുരസ്കാരം കലകൊണ്ട് ഒരുപാട് മുറിവേറ്റിട്ടും വീണുപോകാത്തയാൾ ഏറ്റുവാങ്ങുന്നുവെന്നതാണ് അവാർഡിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.
മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. പോൾ കല്ലാനോട് അധ്യക്ഷത വഹിച്ചു. യു.കെ. കുമാരൻ, സംവിധായകൻ ആമിർ പള്ളിക്കൽ, എം.എം. ഷഹനാസ്, അൻവർ കുനിയിൽ, മൊയ്തീൻ കോയ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

