Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലിഞ്ഞത്​ രണ്ടു...

പൊലിഞ്ഞത്​ രണ്ടു മക്കൾ; ഈ മകനെയെങ്കിലും രക്ഷിക്കണം

text_fields
bookmark_border
senhan for treatment help
cancel
camera_alt

സെ​ൻ​ഹാ​ൻ

കോ​ഴി​ക്കോ​ട്​: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ മ​ജീ​ദി​‍െൻറ ഉ​മ്മ​റ​ത്തേ​ക്ക്​ സ​ങ്ക​ട​ത്തി​ര​ക​ൾ അ​ടി​ച്ചു​ക​യ​റു​ക​യാ​ണ്. മൂ​ന്ന്​ ആ​ൺ​മ​ക്ക​ളാ​യി​രു​ന്നു ​െകാ​യി​ലാ​ണ്ടി​ക്ക​ടു​ത്ത്​ ന​ന്തി സ്വ​ദേ​ശി​യാ​യ മ​ജീ​ദി​നും ഭാ​ര്യ റാ​ബി​യ​ക്കും. മു​ഹ​മ്മ​ദ്​ റാ​ജി​സും മു​ഹ​മ്മ​ദ്​ ഷെ​ർ​ജാ​സും മു​ഹ​മ്മ​ദ്​ സെ​ൻ​ഹാ​നും. റാ​ജി​സും ഷെ​ർ​ജാ​സും വൃ​ക്ക​രോ​ഗം കാ​ര​ണം മ​രി​ച്ചു. ബാ​ക്കി​യു​ള്ള ആ​ൺ​ത​രി​യാ​യ സെ​ൻ​ഹാ​നും വൃ​ക്ക​രോ​ഗി​യാ​ണ്. സെ​ൻ​ഹാ​‍െൻറ വൃ​ക്ക മാ​റ്റി​വെ​ച്ച്​ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ 30 ല​ക്ഷ​ത്തി​ലേ​റെ രൂ​പ വേ​ണം. ക​ട​ല്​ ക​നി​യാ​ത്ത​തി​നാ​ൽ നി​ത്യ​ജീ​വി​ത​ത്തി​നു​പോ​ലും പ​ണ​മി​ല്ലാ​​തെ മ​ജീ​ദ്​ ക​ഷ്​​ട​പ്പെ​ടു​േ​മ്പാ​ൾ മ​നു​ഷ്യ​സ്​​നേ​ഹി​ക​ളു​ടെ കാ​രു​ണ്യ​മാ​ണ്​ പ്ര​തീ​ക്ഷ.

ഈ ​ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൻ ഷെ​ർ​ജാ​സാ​ണ്​ ആ​ദ്യം വി​ട​പ​റ​ഞ്ഞ​ത്. കു​ഞ്ഞു​പ്രാ​യം മു​ത​ൽ ഷെ​ർ​ജാ​സി​ന്​ വൃ​ക്ക​രോ​ഗ​മു​ണ്ടാ​യി​രു​ന്നു. ഒ​മ്പ​തു​വ​ർ​ഷം മു​മ്പ്​ 11ാം വ​യ​സ്സി​ൽ മ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ ഉ​മ്മ റാ​ബി​യ പ​റ​ഞ്ഞ​​ു. മൂ​ത്ത മ​ക​നാ​യ റാ​ജി​സി​​ന് മ​ജീ​ദി​‍െൻറ വൃ​ക്ക ഉ​പ​യോ​ഗി​ച്ച്​ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.

സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞ്​​ മൂ​ന്ന്​ വ​ർ​ഷം പി​ന്നി​ട്ട​പ്പോ​ൾ റാ​ജി​സും മ​രി​ച്ചു. സെ​ൻ​ഹാ​നി​ലാ​യി​രു​ന്നു പി​ന്നീ​ടു​ള്ള പ്ര​തീ​ക്ഷ​ക​ൾ. ചെ​റു​പ്പം മ​ു​ത​ൽ ഈ ​മ​ക​നും അ​സു​ഖ​ത്തി​‍െൻറ പി​ടി​യി​ലാ​യി. വൃ​ക്ക​മാ​റ്റി​വെ​ക്കു​ക​യാ​ണ്​ ഏ​ക പ​രി​ഹാ​രം. ഡ​യാ​ലി​സി​സി​‍െൻറ ബ​ല​ത്തി​ലാ​ണ്​ ഇ​പ്പോ​ൾ 12കാ​ര​നാ​യ സെ​ൻ​ഹാ​‍െൻറ ജീ​വി​തം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. മാ​സം 35,000 രൂ​പ​യാ​ണ്​ മ​രു​ന്നി​ന​ട​ക്കം ചെ​ല​വാ​കു​ന്ന​ത്. ഡ​യാ​ലി​സി​സ്​ എ​ല്ലാ​കാ​ല​വും തു​ട​രാ​നാ​കി​ല്ല. അ​ടു​ത്ത മാ​സം വൃ​ക്ക​മാ​റ്റി​വെ​ക്കാ​നാ​ണ്​ തീ​രു​മാ​നം. മു​ൻ പ​ഞ്ചാ​യ​ത്ത്​ അം​ഗ​മാ​യ കെ.​വി ഹം​സ​യു​െ​ട നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹാ​യ ക​മ്മ​റ്റി​യാ​ണ്​ ചെ​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​ത്. വൃ​ക്ക ന​ൽ​കാ​ൻ ഒ​രാ​ൾ ത​യാ​റാ​യി​ട്ടു​ണ്ട്. 'ഈ ​മോ​നെ​യെ​ങ്കി​ലും ര​ക്ഷ​​പ്പെ​ടു​ത്ത​ണം.

ആ​ണും പെ​ണ്ണു​മാ​യി ഇ​വ​ൻ മാ​ത്ര​മേ ബാ​ക്കി​യു​ള്ളൂ'- സെ​ൻ​ഹാ​‍െൻറ ഉ​മ്മ ക​ണ്ണീ​രോ​െ​ട പ​റ​യു​ന്നു. A/C No 40187100312178, ifsc code KLGB0040187, ന​ന്തി ബ​സാ​ർ എ​ന്ന​താ​ണ്​ പി​താ​വ്​ മ​ജീ​ദി​‍െൻറ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ ന​മ്പ​ർ. 9526961594 എ​ന്ന ഗൂ​ഗ്​​ൾ​പേ/ ഫോ​ൺ​പേ ന​മ്പ​റി​ലും സ​ഹാ​യം പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്​ മ​ജീ​ദും റാ​ബി​യ​യും സെ​ൻ​ഹാ​നും.

Show Full Article
TAGS:treatment help Financial Aid need help kidney patient 
News Summary - Lost two children; At least this son must be saved
Next Story