Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോഡിൽ പരക്കെ കുഴികൾ; രൂക്ഷമായി ഗതാഗത സ്തംഭനം

text_fields
bookmark_border
മാസങ്ങളായി ദുരിതം തുടരുമ്പോഴും അറ്റകുറ്റപ്പണി നടത്തുന്നില്ല
റോഡിൽ പരക്കെ കുഴികൾ; രൂക്ഷമായി ഗതാഗത സ്തംഭനം
cancel
camera_alt

കു​റ്റ്യാ​ടി ടൗ​ണി​ൽ നാ​ദാ​പു​രം റോ​ഡി​ലെ കു​ഴി​ക​ൾ ഇ​റ​ങ്ങി​ക്ക​യ​റു​ന്ന വാ​ഹ​ന​ങ്ങ​ൾ

കുറ്റ്യാടി: ടൗണിൽ കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിൽ പരക്കെ കുഴികൾ. വാട്ടർ അതോറിറ്റി ശുചീകരണശാലക്ക് സമീപം മുതൽ മീറ്ററുകളോളം കുഴികൾ വ്യാപിച്ചുകിടക്കുന്നതിനാൽ വാഹനങ്ങൾ നിരങ്ങിനീങ്ങേണ്ട സ്ഥിതിയാണ്. മാസങ്ങളായി ദുരിതം തുടരുമ്പോഴും അറ്റകുറ്റപ്പണി നടത്തുന്നില്ല. വർഷകാലത്ത് ഇവിടെ വൻ കുഴികളുണ്ടായിരുന്നു. അത് മൂടിയെങ്കിലും താൽക്കാലിക നടപടിയായതിനാൽ വീണ്ടും പ്രത്യക്ഷപ്പെടുകയായിരുന്നു.

വാഹനപ്പെരുപ്പമുള്ള റോഡിൽ കുഴികൾ കാരണം എല്ലാസമയവും ഗതാഗതസതംഭനമാണ്. ചെറിയവാഹനങ്ങൾ കടന്നുപോകാൻ ഏറെ പ്രയാസമാണ്. ശാശ്വത പരിഹാരമാവുന്ന തരത്തിൽ റോഡ് റീടാർ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wide potholes on the road-Severe traffic jam
Next Story