Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅന്തിമ വോട്ടർ പട്ടിക;...

അന്തിമ വോട്ടർ പട്ടിക; ജില്ലയിൽ 26,57,478 വോട്ടര്‍മാർ

text_fields
bookmark_border
അന്തിമ വോട്ടർ പട്ടിക; ജില്ലയിൽ 26,57,478 വോട്ടര്‍മാർ
cancel

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​തു​ക്കി​യ പ​ട്ടി​ക പ്ര​കാ​രം ജി​ല്ല​യി​ൽ 26,57,478 വോ​ട്ട​ര്‍മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 12,98,343 പു​രു​ഷ​ന്മാ​രും 13,59,102 സ്ത്രീ​ക​ളും 33 ട്രാ​ന്‍സ്ജെ​ന്‍ഡ​റ​ർ​മാ​രും ഉ​ൾ​പ്പെ​ടും. സ​മ​ഗ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ (എ​സ്‌.​ഐ.​ആ​ര്‍) ന​ട​പ​ടി​ക​ൾ പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ പു​തു​താ​യി സൃ​ഷ്ടി​ച്ച 534 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ള്‍ ഉ​ൾ​പ്പെ​ടെ നി​ല​വി​ൽ 2837 പോ​ളി​ങ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്.

ജി​ല്ല​യി​ലെ ലിം​ഗാ​നു​പാ​തം 1000 പു​രു​ഷ​ന്‍മാ​ര്‍ക്ക് 1047 സ്ത്രീ​ക​ള്‍ എ​ന്ന നി​ല​യി​ലാ​ണ്. കൂ​ടാ​തെ അ​ന്തി​മ പ​ട്ടി​ക​യി​ല്‍ 57679 പ്ര​വാ​സി വോ​ട്ട​ര്‍മാ​രും ഉ​ണ്ട്. എ​പി​ക് (വോ​ട്ട​ർ​മാ​രു​ടെ ഫോ​ട്ടോ ഐ​ഡ​ന്റി​റ്റി കാ​ർ​ഡ്) ക​വ​റേ​ജ് 100 ശ​ത​മാ​നം ആ​ണ്. ഇ​ന്ത്യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ മാ​ര്‍ഗ നി​ർ​ദേ​ശ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ പ​ക​ര്‍പ്പു​ക​ള്‍ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍മാ​ര്‍ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ക്ക് കൈ​മാ​റി. ഡി​സം​ബ​ർ 23ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ന്‍മേ​ല്‍ ഉ​ള്ള ആ​ക്ഷേ​പ​ങ്ങ​ളും, അ​വ​കാ​ശ​വാ​ദ​ങ്ങ​ളും പ​രി​ഗ​ണി​ച്ച ശേ​ഷ​മാ​ണ് അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

അ​ന്തി​മ വോ​ട്ട​ര്‍ പ​ട്ടി​ക, സം​സ്ഥാ​ന മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​റു​ടെ ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റാ​യ www.ceo.kerala.gov.in ൽ ​പ​രി​ശോ​ധ​ന​ക്ക് ല​ഭ്യ​മാ​ണ്. കൂ​ടാ​തെ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫി​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ലും, ബ​ന്ധ​പ്പെ​ട്ട ബി.​എ​ല്‍.​ഒ​മാ​രു​ടെ പ​ക്ക​ലും വി​ല്ലേ​ജ് ഓ​ഫി​സു​ക​ളി​ലും ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ക​ര്‍പ്പു​ക​ള്‍ ല​ഭ്യ​മാ​ണ്. എ​ല്ലാ അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ക്കും വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ പ​ക​ര്‍പ്പ് ഇ​ല​ക്ട​റ​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഓ​ഫി​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍നി​ന്നും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionLegislative Assembly ElectionFinal voter listKozhikode
News Summary - Final voter list; 26,57,478 voters in the district
Next Story