Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightFerokechevron_rightകാർ തടഞ്ഞ്...

കാർ തടഞ്ഞ് പിടിച്ചുപറി: പ്രതി പിടിയിൽ

text_fields
bookmark_border
കാർ തടഞ്ഞ് പിടിച്ചുപറി: പ്രതി പിടിയിൽ
cancel

ഫറോക്ക്: ബൈക്കിലെത്തി അർധരാത്രി കാർ തടഞ്ഞുനിർത്തി മധ്യവയസ്​ക​െൻറ പണമടങ്ങിയ പഴ്സ് പിടിച്ചുപറിച്ച സംഭവത്തിൽ യുവാവ് അറസ്​റ്റിൽ. മണ്ണൂർ ചാത്തൻ കൈവളപ്പിൽ അതിപറമ്പത്ത് സൻജുവിനെയാണ്​ (24) ഫറോക്ക് പൊലീസ് അറസ്​റ്റ്​ചെയ്തത്.

ഫറോക്ക് ശ്രീ വൈഷ്ണവിൽ നമ്പിയത്ത് പ്രഭാകര െൻറ (72) പഴ്സാണ് പിടിച്ചുപറിച്ചത്. കഴിഞ്ഞ ശനിയാഴ്‌ച രാത്രി 12.30ന് പ്രഭാകരനും കുടുംബവും ബന്ധുവി​െൻറ വിവാഹച്ചടങ്ങിൽ സംബന്ധിച്ച് തിരിച്ചുവരുന്ന വഴി മണ്ണൂർ വളവിൽ ടോപ് ടേസ്​റ്റ്​ ബേക്കറിക്ക് മുൻവശത്തുവെച്ച് ബൈക്കിലെത്തിയ പ്രതി കാർ തടഞ്ഞുനിർത്തി പോക്കറ്റിൽനിന്ന്​ പഴ്സ് ബലമായി പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു. ഫറോക്ക് പൊലീസാണ്​ പ്രതിയെ പിടികൂടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestcarpolicedefendant
Next Story