ദിശാബോർഡ് കാണാമറയത്ത്; ദിശയറിയാതെ യാത്രക്കാർ
text_fieldsനന്മണ്ട തളി റോഡ് ജങ്ഷനിൽ ഇലകൾ മൂടിയ നരിക്കുനി-അത്തോളി സൂചക ബോർഡ്
നന്മണ്ട: ദിശാസൂചക ബോർഡ് ഇലകൾ കൊണ്ട് മൂടിയത് യാത്രക്കാർക്ക് ദുരിതമാവുന്നു. നന്മണ്ട തളി റോഡ് ജങ്ഷനിൽ ബാലുശ്ശേരി റോഡിനരികിൽ സ്ഥാപിച്ച നരിക്കുനി - അത്തോളി ദിശാസൂചക ബോർഡാണ് മാവിന്റെ ഇലകളാൽ മൂടിയത്. ബാലുശ്ശേരി ഭാഗത്തു നിന്നും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഏറെ ഉപകാരപ്രദമായിരുന്ന ബോർഡാണിത്.
ഇപ്പോൾ തളി റോഡ് ജങ്ഷനിൽ എത്തുന്ന സ്ഥിരം യാത്രക്കാരല്ലാത്തവർക്ക് വഴി മനസ്സിലാക്കാൻ ഏറെ പ്രയാസമനുഭവിക്കുന്നുണ്ട്. പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

