കിണറ്റിൽ വീണു മരിച്ച ശ്രീനിവാസെൻറ കുടുംബം സഹായം തേടുന്നു
text_fieldsശ്രീനിവാസൻ
ബാലുശ്ശേരി: കിണറ്റിൽ വീണു മരിച്ച മണ്ണാംപൊയിൽ തേനങ്ങൽ പൊയിൽ ശ്രീനിവാസെൻറ കുടുംബത്തെ സഹായിക്കാനായി നാട്ടുകാർ സഹായകമ്മിറ്റി രൂപവത്കരിച്ചു. കഴിഞ്ഞ ജനുവരി 21ന് തൊട്ടടുത്ത വീട്ടിലെ കിണറിെൻറ നവീകരണ പ്രവൃത്തിയിലേർപ്പെട്ടിരിക്കെ പലക മുറിഞ്ഞ് കിണറ്റിൽ വീണാണ് ശ്രീനിവാസൻ മരിച്ചത്. കൂലി തൊഴിലാളിയായിരുന്ന ശ്രീനിവാസെൻറ വരുമാനമായിരുന്നു കുടുംബത്തിെൻറ ഏക ആശ്രയം.
ഭാര്യയും അമ്മയും വിദ്യാർഥികളായ രണ്ടു കുട്ടികളുമടങ്ങുന്ന ശ്രീനിവാസെൻറ കുടുംബം ഇപ്പോൾ നിത്യവൃത്തിക്കുപോലും ബുദ്ധിമുട്ടനുഭവിക്കുകയാണ്. അഞ്ച് സെൻറ് ഭൂമിയിൽ വീട് പണി പാതിവഴിയിൽ നിലച്ചിരിക്കയാണ്.
വീട് നിർമാണം പൂർത്തിയാക്കാനും കുട്ടികളുടെ വിദ്യാഭ്യാസചെലവിനും കുടുംബത്തിന് മുന്നിൽ ഒരു മാർഗവുമില്ലാത്ത സാഹചര്യത്തിലാണ് വാർഡ് മെംബർ വത്സല കാറലംകണ്ടി ചെയർപേഴ്സനായും പി.കെ. ശശിധരൻ കൺവീനറായും ശ്രീനിവാസൻ കുടുംബസഹായ കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തനം തുടങ്ങിയത്. കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീൺ ബാങ്ക് ബാലുശ്ശേരി ശാഖയിൽ 40242101043233 എന്ന നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC No: KLGB 0040242.

