ബാലുശ്ശേരി ബസ് സ്റ്റാൻഡ് ശൗചാലയം അടച്ചിട്ട നിലയിൽ ദുരതത്തിലായി യാത്രക്കാർ
text_fieldsബാലുശ്ശേരി പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചിട്ട നിലയിൽ
ബാലുശ്ശേരി: ബസ് സ്റ്റാൻഡിലെ ശൗചാലയത്തിൽ വെള്ളമില്ലാത്തതിനാൽ അടച്ചിട്ടിട്ട് ദിവസങ്ങളായി. നിരവധി യാത്രക്കാർ ദിനേന വന്നുപോകുന്ന പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ശൗചാലയം അടച്ചിട്ടത് വലിയ ദുരിതമായിരിക്കുകയാണ്. മഴക്കാലത്ത് വെള്ളം നിറഞ്ഞ് ടാങ്ക് പുറത്തേക്കൊഴുകുന്നതിനാൽ ശൗചാലയം ആഴ്ചകണക്കേ അടച്ചിടുകയാണ് പതിവ്. വേനൽക്കാലമായപ്പോൾ വെള്ളമില്ലാത്തതിനാലും അടച്ചിടേണ്ടി വന്നിരിക്കുകയാണിപ്പോൾ.
മൂന്നു കോടിയോളം ചെലവിട്ട് നവീകരിച്ച ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് പ്രാഥമിക കൃത്യം നിർവഹിക്കാൻ സൗകര്യമില്ലാത്ത അവസ്ഥയാണിപ്പോൾ. കക്ഷിഭേദമെന്യേ ഒട്ടേറെ പ്രക്ഷോഭങ്ങൾ നടന്നിട്ടും ശൗചാലയത്തിന്റെ അപാകതകൾ പരിഹരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

