കോവിഡ്: യുവാവ് ചികിത്സ സഹായം തേടുന്നു
text_fieldsഅത്തോളി: കോവിഡ് ബാധയെ തുടർന്ന് ന്യുമോണിയ പിടിപെട്ട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന മൊടക്കല്ലൂർ പുനത്തിൽകണ്ടി ഫിലേഷ് സുമനസ്സുകളുടെ സഹായം തേടുന്നു.
ഭീമമായ ചികിത്സ ചെലവ് വഹിക്കാൻ തികച്ചും നിർധനരായ കുടുംബത്തിന് കഴിയാത്ത അവസ്ഥയാണ്. ആറ് സെൻറ് ഭൂമിയും വീടും മാത്രമുള്ള കുടുംബം ലക്ഷങ്ങൾ വരുന്ന ചികിത്സ ചെലവ് കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കമ്മിറ്റി അത്തോളി ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. AC NO 17100200003357 . IFSC.CODE FDRL0001710 ഗൂഗ്ൾ പേ : 9495481716 ഫോൺ : 9446781212.

