അന്താരാഷ്ട്ര പുരസ്കാരത്തിനരികിൽ ആസിം വെളിമണ്ണ
text_fieldsആസിം വെളിമണ്ണ
കോഴിക്കോട്: നെതർലൻഡ് ആസ്ഥാനമായ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷെൻറ ഈ വർഷത്തെ അവാർഡിന് പരിഗണിക്കുന്ന അവസാന മൂന്ന് പേരിൽ കോഴിക്കോട് വെളിമണ്ണ സ്വദേശി മുഹമ്മദ് ആസിം. 39 രാജ്യങ്ങളിലെ 169 നോമിനികളിൽനിന്നാണ് നൊബൽ സമ്മാന ജേതാക്കളടങ്ങിയ വിദഗ്ധ ജഡ്ജിങ് പാനൽ മൂന്നു ഫൈനലിസ്റ്റുകളെ തെരഞ്ഞെടുത്തതെന്ന് ആസിമും പിതാവ് ശഹീദും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഭിന്നശേഷി മേഖലയിൽ കാസർകോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്കര ഫൗണ്ടേഷനാണ് അവാർഡിന് ആസിമിനെ നോമിനേറ്റ് ചെയ്തത്. വിജയിയെ നവംബർ 12ന് പ്രഖ്യാപിക്കും. കോഴിക്കോട് വെളിമണ്ണ സ്വദേശി ശഹീദിെൻറയും ജംസീനയുടെയും ആദ്യ മകനായ ആസിം 90 ശതമാനം വൈകല്യങ്ങളോടെയാണ് ജനിച്ചത്. കൈകളില്ല, നടക്കാനും സംസാരിക്കാനും കേൾവിക്കും പ്രയാസമുണ്ട്.
തെൻറ ഗ്രാമത്തിൽ വെളിമണ്ണ സർക്കാർ എൽ.പി സ്കൂളിനെ യു.പി ആക്കി ഉയർത്താനുള്ള നിയമ പോരാട്ടത്തിലൂടെ ജനശ്രദ്ധ നേടി. അതേ സ്കൂളിനെ ഹൈസ്കൂൾ ആക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇതിനായി 52 ദിവസം വീൽചെയറിൽ 450 കിലോമീറ്റർ മാർച്ചും ഒപ്പു ശേഖരണവും നടത്തിയെങ്കിലും നടപടിയുണ്ടാവാത്തതിനാൽ നൽകിയ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 'അക്കര ഫൗണ്ടേഷൻ' മാനേജർ മുഹമ്മദ് യാസിർ വാഫി, 'ആസിം വെളിമണ്ണ ഫൗണ്ടേഷൻ' അംഗം സർത്താജ് അഹമ്മദ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

