Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഹകരണ ഓംബുഡ്സ്മാൻ പദവിക്കായി ആരോപണവിധേയരുടെ തള്ളിക്കയറ്റം

text_fields
bookmark_border
സഹകരണ ഓംബുഡ്സ്മാൻ പദവിക്കായി ആരോപണവിധേയരുടെ തള്ളിക്കയറ്റം
cancel

കക്കോടി: നിക്ഷേപകരെ നിരന്തരം തട്ടിപ്പിന് വിധേയമാക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ സഹകരണ മേഖലയിലെ നിയമനങ്ങളിൽ സുതാര്യത ഉറപ്പാക്കണമെന്ന ആവശ്യം വിവിധ തട്ടുകളിൽ ഉയരവെ സഹകരണ ഓംബുഡ്സ്മാൻ പദവിക്കായി ആരോപണവിധേയരുടെ തള്ളിക്കയറ്റം.

സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെയും കർഷകരുടേയും അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ പരിഹരിക്കുന്നതിന് ഏക ആശ്രമായിരുന്ന സഹകരണ സ്ഥാപനങ്ങളിൽ പലതും വൻ അഴിമതിയുടെ വിളഭൂമിയായിരിക്കെ കളങ്കിതരെ പുറത്തു നിർത്തണമെന്ന ആവശ്യം ഉയർന്നിരിക്കെയാണ് പല വിധത്തിൽ ആരോപണ വിധേയരായിരിക്കുന്നവർ സഹകരണ ഓംബുംഡ്സ്മാൻ തസ്തികയിലേക്ക് വളഞ്ഞ വഴികൾ തേടുന്നത്. ബോർഡംഗങ്ങളുടേയും ജീവനക്കാരുടേയും പിടിപ്പുകേട് കൊണ്ടു മാത്രം സഹകരണ മേഖലയുടെ പ്രവർത്തനം തകരുകയും ജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെടുകയാണ്.

സഹകരണ സ്ഥാപനങ്ങളിൽ നിന്ന് അനധികൃതമായി വായ്പ സംഘടിപ്പിച്ച് കോടികളുടെ വെട്ടിപ്പ് നടത്തിയവരും വായ്പ കുടിശ്ശിക തിരിച്ചടക്കുന്നതിൽ കാലതാമസം വരുത്തിയവരും നിയമനത്തിൽ കണ്ണുവെച്ച് കുറുക്കുവഴികൾ തേടുകയാണ്. വായ്പാ ബാധ്യതയോ കുടിശ്ശികയോ ഇല്ലാത്തവരെ മാത്രമേ നിയമനങ്ങൾക്കും തെരഞ്ഞെടുപ്പുകളിലേക്കും പരിഗണിക്കുകയുള്ളുവെന്ന വ്യവസ്ഥ വിജ്ഞാപനത്തിൽ ഇല്ലാത്തതാണ് ഓംബുഡ്സ്മാൻ നിയമനത്തിന് കളങ്കിതരും കയറിപ്പറ്റുന്നത്. സഹകരണ മേഖലയിലെ വിവിധ പരാതികൾ തീർപ്പാക്കേണ്ട ഉന്നത പദവിയിലേക്കാണ് ആരോപണങ്ങൾ നേരിടുന്നവർ പരിഗണിക്കപ്പെടുന്നത് എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accused Seeks Cooperative Ombudsman Post
Next Story