കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം
text_fieldsകോട്ടയം: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് തിരുനക്കര മൈതാനത്തേക്ക് നടത്തുന്ന അധ്യാപക റാലിയുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.
ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്കു പോകേണ്ട ഭാരവാഹനങ്ങള്‍ ളായിക്കാട് ജങ്ഷനില്‍നിന്ന് തിരിഞ്ഞ് റെയില്‍വേ ബൈപ്പാസ്, കുരിശുംമൂട്, തെങ്ങണ, ഞാലിയാകുഴി, പുതുപ്പള്ളി, മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപ്പാസ് വഴി പോകണം. മൂവാറ്റുപുഴ, കടുത്തുരുത്തി ഭാഗങ്ങളില്‍നിന്ന് വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട ഭാരവാഹനങ്ങള്‍ പട്ടിത്താനം ജങ്ഷനില്‍നിന്ന് തിരിഞ്ഞ് ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ്, പുതുപ്പള്ളി, ഞാലിയാകുഴി വഴി പോകണം.
ചിങ്ങവനം ഭാഗത്തുനിന്ന് മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് ജങ്ഷനില്‍നിന്ന് തിരിഞ്ഞ് പാറേച്ചാല്‍ ബൈപ്പാസ്, തിരുവാതുക്കല്‍, അറത്തുട്ടി ജങ്ഷന് വഴി ചാലുകുന്നിലെത്തി തിരിഞ്ഞ് പോകണം. കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്നിന്ന് തിരിഞ്ഞ് ഇല്ലിക്കല്‍ വഴി പോകണം.
ഏറ്റുമാനൂര്‍ ടൗണില്‍നിന്നും കിടങ്ങൂര്‍ ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്ക് പോകേണ്ട വാഹനങ്ങള്‍ പാറകണ്ടം ജങ്ഷനിലെത്തി ഏറ്റുമാനൂര്‍-മണര്‍കാട് ബൈപ്പാസ് വഴി പോകണം.
മുളങ്കുഴ ഭാഗത്തുനിന്ന് കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ ദിവാന് കവല, കടുവാക്കുളം, കഞ്ഞിക്കുഴി വഴി പോകണം. ഗാന്ധിനഗര്‍ ഭാഗത്തുനിന്ന് കോട്ടയം ടൗണിലേക്ക് വരുന്ന വാഹനങ്ങള്‍ വട്ടമൂട് ജങ്ഷനില്‍നിന്നു തിരിഞ്ഞ് കഞ്ഞിക്കുഴി വഴി പോകണം.
നാഗമ്പടം ഭാഗത്തുനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നാഗമ്പടം സ്റ്റേഡിയം ഭാഗത്തുനിന്ന് തിരിഞ്ഞ് കുര്യന് ഉതുപ്പ് റോഡ്, ശാസ്ത്രി റോഡ്, ഗുഡ് ഷെപ്പേര്‍ഡ് റോഡ് വഴി മനോരമ ജങ്ഷനിലെത്തി ഈരയിൽക്കടവ് ബൈപ്പാസ് വഴി പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

