Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചങ്ങനാശ്ശേരി...

ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാര്‍ ദുരിതത്തില്‍

text_fields
bookmark_border
ചങ്ങനാശ്ശേരി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ യാത്രക്കാര്‍ ദുരിതത്തില്‍
cancel
camera_alt

ച​ങ്ങ​നാ​ശ്ശേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ന്‍ഡി​ൽ മ​ഴ​യ​ത്ത് ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന

യാ​ത്ര​ക്കാ​ർ

ച​ങ്ങ​നാ​ശ്ശേ​രി: പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ച​തി​നാ​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ന്‍ഡി​ല്‍ എ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍. മ​ഴ ആ​രം​ഭി​ച്ച​തോ​ടെ കാ​ത്തു​നി​ല്‍പ് ഏ​റെ പ്ര​യാ​സ​ക​ര​മാ​യി. കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യെ​ത്തു​ന്ന സ്ത്രീ​ക​ള്‍ ഉ​ള്‍പ്പെ​ടെ യാ​ത്ര​ക്കാ​രാ​ണ് ബു​ദ്ധി​മു​ട്ട്​ അ​നു​ഭ​വി​ക്കു​ന്ന​ത്. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യ​പ്പോ​ള്‍ സ്റ്റാ​ന്‍ഡി​ന്റെ പി​ന്‍ഭാ​ഗ​ത്ത് ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ര്‍മി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ര്‍ക്ക് പ്ര​യോ​ജ​ന​മാ​കു​ന്നി​ല്ല. ബ​സു​ക​ള്‍ നി​ര്‍ത്തു​ന്ന ഭാ​ഗ​ത്തു​നി​ന്ന്​ കാ​ത്തി​രി​പ്പു​കേ​ന്ദ്രം അ​ക​ലെ​യാ​യ​തി​നാ​ല്‍ ഇ​വി​ടേ​ക്ക് ഓ​ടി​വ​രു​മ്പോ​ഴേ​ക്കും ബ​സു​ക​ള്‍ വി​ട്ടു​പോ​കു​ക​യാ​ണ് പ​തി​വ്. അ​തി​നാ​ല്‍ യാ​ത്ര​ക്കാ​ര്‍ പ​ല​രും കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ലേ​ക്ക്​ പോ​കാ​റി​ല്ല.

സ്റ്റാ​ന്‍ഡി​ല്‍ ബ​സു​ക​ള്‍ക്ക് പി​ന്നാ​ലെ യാ​ത്ര​ക്കാ​ർ മ​ഴ​യ​ത്ത് ന​ന​ഞ്ഞ് ഓ​ട്ട​മാ​ണ്. ഇ​ത് അ​പ​ക​ട​ങ്ങ​ള്‍ക്കും കാ​ര​ണ​മാ​കും. ബ​സു​ക​ൾ സ്റ്റാ​ന്‍ഡി​ൽ പ്ര​വേ​ശി​ച്ച് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ക​യും ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന ഭാ​ഗ​ത്തും സ​മീ​പ​ത്തെ മ​ര​ച്ചു​വ​ട്ടി​ലു​മാ​ണ് യാ​ത്ര​ക്കാ​ർ ബ​സി​നാ​യി കാ​ത്തു​നി​ല്‍ക്കു​ന്ന​ത്. ബ​സ് കാ​ത്തു​നി​ല്‍ക്കു​ന്ന ഭാ​ഗ​ത്ത് യൂ​ത്ത് കോ​ണ്‍ഗ്ര​സ്​ സ്ഥാ​പി​ച്ച കു​ട​ക​ളും നാ​ശോ​ന്മു​ഖ​മാ​യി. ബ​സ് സ്റ്റാ​ന്‍ഡി​ൽ പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യ ഭാ​ഗ​ത്തെ കു​ഴി​യി​ൽ യാ​ത്ര​ക്കാ​ർ വീ​ഴാ​തി​രി​ക്കാ​ൻ പ​ര​സ്യ​ദാ​താ​ക്ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വേ​ലി​ക്കെ​ട്ട്​ നി​ര്‍മി​ച്ചി​രു​ന്നു. പു​തി​യ കെ​ട്ടി​ടം നി​ര്‍മി​ക്കു​ന്ന​തു​വ​രെ ഈ ​ഭാ​ഗ​ത്ത് യാ​ത്ര​ക്കാ​ര്‍ക്ക് മ​ഴ​യും വെ​യി​ലും ഏ​ല്‍ക്കാ​ത്ത​വി​ധം നി​ല്‍ക്കാ​ൻ താ​ൽ​ക്കാ​ലി​ക ഷെ​ൽ​ട്ട​ർ നി​ര്‍മി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഡി​പ്പോ​യി​ലെ ടെ​ർ​മി​ന​ൽ നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ര്‍ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PassengersChanganassery KSRTC stand
News Summary - Passengers in distress at Changanassery KSRTC stand
Next Story