നാലുമാസം പ്രായമുള്ള ആൺകുഞ്ഞ് വീട്ടിൽ മരിച്ചനിലയിൽ
text_fieldsകാഞ്ഞിരപ്പള്ളി: നാലുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കുവപ്പള്ളി കൂരംതൂക്ക് കളപ്പുരക്കൽ റിജോ കെ. ബാബു-സൂസൻ ദമ്പതികളുടെ മകൻ ഐഹാനെയാണ് മരിച്ചനിലയിൽ കണ്ടത്. അമ്മയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ശനിയാഴ്ച ഉച്ചക്ക് 12 ഒാടെ സൂസൻ ഭർത്താവിനെ ഫോണിൽ വിളിച്ച് തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിന് അനക്കമില്ലെന്ന് അറിയിക്കുകയായിരുന്നു. റിജോ വിവരം അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് അംഗം അയൽവാസിയുമായി എത്തി കൃത്രിമശ്വാസം നൽകാൻ ശ്രമിച്ചു. തുടർന്ന് 26ാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സൂസനോട് റിജോ എന്തുസംഭവിച്ചതാെണന്ന് ഫോണിൽ ചോദിച്ചപ്പോൾ താൻ കഴുത്തിന് പിടിച്ചതാെണന്ന് പറഞ്ഞിരുന്നതായി പൊലീസ് പറയുന്നു. എസ്.ഐ നജീബിെൻറ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നെറുകയിൽ മുലപ്പാൽ കയറിയതാണെന്ന് സംശയമുണ്ട്. സൂസൻ മാനസികപ്രശ്നത്തിന് ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

