Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightമധ്യവയസ്കയെ...

മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമം: യുവാവ്‌ അറസ്റ്റിൽ

text_fields
bookmark_border
മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമം: യുവാവ്‌ അറസ്റ്റിൽ
cancel

ഏ​റ്റു​മാ​നൂ​ർ: മ​ധ്യ​വ​യ​സ്ക​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ്​ അ​റ​സ്റ്റി​ൽ. ജ​വ​ഹ​ർ കോ​ള​നി​യി​ൽ പേ​മ​ല​മു​ക​ൾ വീ​ട്ടി​ൽ മ​ഹേ​ഷി​നെ(26) യാ​ണ് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​നി​യാ​യ മ​ധ്യ​വ​യ​സ്ക​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പ്ര​തി​യും സു​ഹൃ​ത്തും ചേ​ർ​ന്ന്​ ഇ​വ​രു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞു. മ​ഹേ​ഷി​ന് മ​ധ്യ​വ​യ​സ്ക​യോ​ട് കു​ടും​ബ​പ​ര​മാ​യ മു​ൻ​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് സം​ഘം​ചേ​ർ​ന്ന് വീ​ട്ടി​ൽ​ക​യ​റി ആ​ക്ര​മി​ച്ച​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

ഏ​റ്റു​മാ​നൂ​ർ സ്റ്റേ​ഷ​ൻ എ​സ്.​ഐ സാ​ഗ​ർ, സ​ന്തോ​ഷ് മോ​ൻ, എ.​എ​സ്.​ഐ ഗി​രീ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​നീ​ഷ്, സ​ജി, സെ​യ്‌​ഫു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്ക് ഏ​റ്റു​മാ​നൂ​ർ, ക​ടു​ത്തു​രു​ത്തി സ്റ്റേ​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റു​പ്ര​തി​ക്ക് വേ​ണ്ടി തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempted MurderArrested
Next Story