കാണക്കാരിയിൽ കോവിഡ് പരിശോധന കേന്ദ്രം അടിച്ചുതകർത്തു
text_fieldsകോവിഡ് പരിശോധന കേന്ദ്രം അടിച്ചുതകർത്ത നിലയിൽ
ഏറ്റുമാനൂര്‍: കാണക്കാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ കോവിഡ് പരിശോധന കേന്ദ്രത്തിനുനേരെ സാമൂഹിക വിരുദ്ധരുടെ അക്രമം. ആശുപത്രി കെട്ടിടത്തിെൻറ ജനലുകളും കോവിഡ് പരിശോധനക്കുള്ള കിയോസ്കും അടിച്ചുതകര്‍ത്തു.
ഇതോടെ വ്യാഴാഴ്ച നടക്കേണ്ട കോവിഡ് പരിശോധന ഭാഗികമായി മുടങ്ങി. ബുധനാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു.
കളത്തൂരില്‍ സ്ഥിതിചെയ്യുന്ന ആശുപത്രിക്കായി നിലവിലെ കെട്ടിടത്തോടു ചേര്‍ന്ന് പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിലാണ് കോവിഡ് പരിശോധനകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിടത്തിെൻറ ജനലുകളും കോവിഡ് പരിശോധന കിയോസ്കും തകര്‍ത്തതായി മെഡിക്കല്‍ ഓഫിസര്‍ ഡോ. അര്ജുന് പറഞ്ഞു. ആശുപത്രി അധികൃതരും കാണക്കാരി പഞ്ചായത്ത് അധികൃതരും നല്കിയ പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് കേസെടുത്തു.

