കൽകെട്ട് വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു
text_fieldsകൽകെട്ട് ഇടിഞ്ഞുവീണ് വീട് തകർന്ന നിലയിൽ
ഏറ്റുമാനൂർ: പത്തടിയോളം ഉയരമുള്ള കൽകെട്ട് വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണു. വൻദുരന്തം വഴിമാറിയത് തലനാരിഴക്ക്. നഗരസഭ 32ആം വാർഡിൽ കാഞ്ഞിരംകാലായിൽ എം.കെ. സെബാസ്റ്റ്യെൻറ വീടാണ് തകർന്നത്. അയൽവാസി കറ്റുവെട്ടിൽ മുഹമ്മദിെൻറ പുരയിടത്തിലെ കൽകെട്ടാണ് ഇടിഞ്ഞത്.
വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. വീട് പൂർണമായും തകർന്നനിലയിലാണ്. വീട്ടുപകരണങ്ങൾ മണ്ണിനടിയിലായി. അപകടം നടക്കുമ്പോൾ സെബാസ്റ്റ്യെൻറ ഭാര്യ അടുക്കളയിൽ പാചകംചെയ്യുകയായിരുന്നു. ശബ്ദംകേട്ട് ഓടിമാറിയതിനാൽ ദുരന്തം ഒഴിവായി.
ആറുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി വീട്ടുടമ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ ലൗലി ജോർജ് പടിക്കര, വാർഡ് മെംബർ വിജി ചാവറ എന്നിവർ സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

