Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightഏറ്റുമാനൂരിലെ എട്ട്...

ഏറ്റുമാനൂരിലെ എട്ട് ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

text_fields
bookmark_border
ഏറ്റുമാനൂരിലെ എട്ട് ഹോട്ടലില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
cancel
camera_alt

ഏ​റ്റു​മാ​നൂ​രി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പി​ടി​ച്ച പ​ഴ​കി​യ ഭ​ക്ഷ​ണം ന​ഗ​ര​സ​ഭ​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ

ഏ​റ്റു​മാ​നൂ​ര്‍: ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ളി​ല്‍ ആ​രോ​ഗ്യ​വി​ഭാ​ഗം ന​ട​ത്തി​യ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. പേ​രൂ​ർ ക​വ​ല​യി​ലെ ഒ​രു ഹോ​ട്ട​ലി​ല്‍നി​ന്നും ത​വ​ള​ക്കു​ഴി, പ​ട്ടി​ത്താ​നം മേ​ഖ​ല​യി​ലെ അ​ഞ്ച് ഹോ​ട്ട​ലു​ക​ളി​ല്‍നി​ന്നും ക്ഷേ​ത്ര​പ​രി​സ​ര​ത്ത് എം.​സി റോ​ഡി​ലെ ര​ണ്ട് ഹോ​ട്ട​ലി​ല്‍നി​ന്നു​മാ​ണ് പ​ഴ​കി​യ ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ഈ ​ഹോ​ട്ട​ലു​ക​ള്‍ക്ക് നോ​ട്ടീ​സ് ന​ല്‍കി.

പി​ഴ​യീ​ടാ​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​റ്റ്‌​ലി പി. ​ജോ​ണ്‍ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റി​നാ​ണ്​ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. എം.​സി റോ​ഡ​രി​കി​ല്‍ സെ​ന്‍ട്ര​ല്‍ ജ​ങ്​​ഷ​ന്‍ മു​ത​ല്‍ പ​ട്ടി​ത്താ​നം വ​രെ​യാ​യി​രു​ന്നു പ​രി​ശോ​ധ​ന. ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​കി​യ അ​ച്ചാ​റു​ക​ള്‍, അ​വി​യ​ല്‍, തോ​ര​ന്‍ തു​ട​ങ്ങി​യ ക​റി​ക​ള്‍, ചോ​റ്, പൊ​റോ​ട്ട, ച​പ്പാ​ത്തി, ബീ​ഫ്, ചി​ക്ക​ന്‍, മീ​ന്‍ ഇ​വ​യെ​ല്ലാം പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍പെ​ടു​ന്നു.

ഏ​റ്റു​മാ​നൂ​ര്‍ മ​ഹാ​ദേ​വ​ക്ഷേ​ത്ര പ​രി​സ​ര​ത്തെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന്​ പ​ഴ​കി ഭ​ക്ഷ​ണം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വി​ടെ ഒ​രു ഹോ​ട്ട​ലി​ല്‍നി​ന്ന് പൂ​പ്പ​ല്‍ പി​ടി​ച്ച അ​ച്ചാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ഭ​ക്ഷ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ശ​ബ​രി​മ​ല സീ​സ​ണ്‍ ആ​രം​ഭി​ച്ച​തി​നെ തു​ട​ര്‍ന്ന് ഒ​ട്ടേ​റെ തീ​ർ​ഥാ​ട​ക​രാ​ണ് ഈ ​ഹോ​ട്ട​ലു​ക​ളി​ല്‍നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്. ശു​ചി​ത്വ​പാ​ല​ന​ത്തി​ല്‍ ന​ഗ​ര​ത്തി​ലെ മി​ക്ക ഹോ​ട്ട​ലു​ക​ളും വീ​ഴ്ച​വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി.

മാ​ലി​ന്യ​സം​സ്‌​ക​ര​ണ​ത്തി​ന് പ്ര​ത്യേ​കം പ്ലാ​ൻ​റു​ക​ള്‍ വേ​ണ​മെ​ന്നി​രി​ക്കെ ഭൂ​രി​ഭാ​ഗം സ്ഥാ​പ​ന​ങ്ങ​ളും ഓ​ട​ക​ളി​ലേ​ക്കാ​ണ് മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​ത്. ഇ​വ​ര്‍ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കും. ജൂ​നി​യ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ എം.​ആ​ര്‍. രാ​ജേ​ഷ്, കെ.​കെ. വി​ജി​ത, പി.​പി. ര​ജി​ത, ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രാ​യ ഹ​രീ​ഷ് കു​മാ​ര്‍, പ്രേം​കു​മാ​ര്‍, ജോ​മോ​ന്‍, റോ​ബി​ന്‍ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​രും പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ettumanoorStale food
News Summary - Stale food was seized from eight hotels in Ettumanoor
Next Story