Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്ത്രീശക്തിയുടെ ‘രാത്രിനടത്തം’ ഇന്ന് ഏറ്റുമാനൂരിൽ
text_fieldsbookmark_border
ഏറ്റുമാനൂർ: ലോകവനിതാദിനഭാഗമായി ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ വനിതകൾക്കായി രാത്രിനടത്തം സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാത്രി 7.30ക്ക് എം. സി റോഡിൽ ശക്തിനഗറിലുള്ള ഐ.ഒ.സി പെട്രോൾ പമ്പിന് മുന്നിൽനിന്ന് ആരംഭിക്കുന്ന നടത്തം നഗരം ചുറ്റി ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര മൈതാനിക്ക് സമീപം സമാപിക്കും.
ഏറ്റുമാനൂർ നഗരസഭ ചെയർപേഴ്സൻ ലൗലി ജോർജ് ഉദ്ഘാടനം ചെയ്യും. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വിജി ചാവറ സന്ദേശം നൽകും. അസോസിയേഷൻ അംഗങ്ങളെ കൂടാതെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ടിക്കുന്ന വനിതകളും നടത്തത്തിൽ പങ്കാളികാകും.
Next Story

