ലതിക സുഭാഷിന് പിന്തുണയുമായി 'വൺ ഇന്ത്യ വൺ പെൻഷൻ'
text_fieldsമോട്ടോർ സൈക്കിളിൽ സുഹൃത്ത് ദീപയ്ക്ക് പിന്നിലിരുന്ന് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്ന ലതിക സുഭാഷ്
ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മഹിള കോൺഗ്രസ് മുൻ അധ്യക്ഷ ലതിക സുഭാഷിന് പിന്തുണയുമായി 'വൺ ഇന്ത്യ വൺ പെൻഷൻ'. സംസ്ഥാന വൈസ് പ്രസിഡൻറ് ബിജു എം. ജോസഫ്, നിയോജക മണ്ഡലം പ്രസിഡൻറ് ജോർജ് ആൻഡ്രൂസ്, ബേബി മരുതനാടി എന്നിവർ ഏറ്റുമാനൂർ തെള്ളകത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തി പിന്തുണ പ്രഖ്യാപിച്ചു.
തുടർന്ന് അതിരമ്പുഴ ശ്രീകണ്ഠമംഗലത്ത് നടന്ന 'ഒ.ഐ.ഒ.പി' യോഗത്തിൽ സ്ഥാനാർഥി പങ്കെടുത്തു. അയ്മനം പുളിയമ്പള്ളിൽ പ്രചാരണത്തിനിടെ ഫുട്ബാൾ കളിക്കുന്ന ചെറുപ്പക്കാരോടൊപ്പം കൂടിയ ലതിക സുഭാഷ് കഴിഞ്ഞ ദിവസം ബുള്ളറ്റ് മോട്ടോർ സൈക്കിളിൽ പര്യടനം നടത്തിയതും കൗതുകമായി.
റൈഡർ കൂടിയായ സുഹൃത്ത് ദീപ ഓടിച്ച മോട്ടോർ സൈക്കിളിെൻറ പിന്നിലിരുന്ന് ഏറ്റുമാനൂർ മുതൽ കുമരകം വരെയുള്ള പ്രദേശങ്ങളിൽ ലതിക പര്യടനം നടത്തി. ലതിക സുഭാഷിെൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് തെള്ളകം മാതാ ആശുപത്രിയ്ക്ക് സമീപം സേവാദൾ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ പുളിക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.

