Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightഏ​റ്റു​മാ​നൂ​ർ...

ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ​ ക്ഷേ​ത്ര​ത്തി​ലെ ചു​വ​ർ ചി​ത്ര​ങ്ങ​ൾ​ക്ക് ന​വ​ശോ​ഭ

text_fields
bookmark_border
ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ​ ക്ഷേ​ത്ര​ത്തി​ലെ ചു​വ​ർ ചി​ത്ര​ങ്ങ​ൾ​ക്ക് ന​വ​ശോ​ഭ
cancel
camera_alt

ഏ​റ്റു​മാ​നൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ സം​ര​ക്ഷ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ചു​മ​ർ​ച്ചി​ത്ര​ങ്ങ​ളു​ടെ സ​മ​ർ​പ്പ​ണം

മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ഏ​റ്റു​മാ​നൂ​ർ: കാ​ല​പ്പ​ഴ​ക്ക​വും സം​ര​ക്ഷ​ണ​ക്കു​റ​വും മൂ​ലം നാ​ശ​ത്തി​ന്റെ വ​ക്കി​ലാ​യി​രു​ന്ന മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ലെ ചു​മ​ർ​ച്ചി​ത്ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ സ​മ​ർ​പ്പി​ച്ചു.

16ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച​തെ​ന്ന് ക​രു​തു​ന്ന ചു​മ​ർ​ച്ചി​ത്ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്ക് മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു​വ​ർ​ഷം മു​മ്പാ​ണ് തു​ട​ക്ക​മി​ട്ട​ത്. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്റും വാ​സ്തു​വി​ദ്യ ഗു​രു​കു​ലം എ​ക്സ‌ി​ക്യു​ട്ടി​വ് ഡ​യ​റ​ക്‌​ട​റും ഒ​പ്പു​വെ​ച്ച ക​രാ​ർ പ്ര​കാ​ര​മാ​ണ് സം​ര​ക്ഷ​ണ ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. വാ​സ്തു​വി​ദ്യ ഗു​രു​കു​ലം മ്യൂ​റ​ൽ ആ​ർ​ട്ടി​സ്റ്റ് ക​ട​മ്മ​നി​ട്ട ശ്രീ​ക്കു​ട്ട​ന്റ നേ​തൃ​ത്വ​ത്തി​ൽ അ​സി. മ്യൂ​റ​ൽ ആ​ർ​ട്ടി​സ്റ്റു​ക​ളാ​യ മ​ണ്ണ​ടി അ​ഭി​ലാ​ഷ് കു​മാ​ർ, ആ​റ​ൻ​മു​ള ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ജോ​ലി​ക​ൾ ചെ​യ്ത​ത്. ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ റി​സ​ർ​ച്ച്​ ല​ബോ​റ​ട്ട​റി ഫോ​ർ ക​ൺ​സ​ർ​വേ​ഷ​ൻ ഓ​ഫ് ക​ൾ​ച്ച​റ​ൽ പ്രോ​പ​ർ​ട്ടി (എ​ൻ.​ആ​ർ.​എ​ൽ.​സി) മു​ൻ ഡ​യ​റ​ക്ട​ർ ഡോ. ​വേ​ലാ​യു​ധ​ൻ നാ​യ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ്ര​വൃ​ത്തി​ക​ൾ.

ക്ഷേ​ത്ര ഗോ​പു​ര ഭി​ത്തി​യി​ൽ അ​കം വാ​തി​ലി​ന്റെ തെ​ക്ക്, വ​ട​ക്കു ഭാ​ഗ​ങ്ങ​ളി​ലും ഇ​തേ രീ​തി​യി​ൽ ഗോ​പു​ര​ത്തി​നു പു​റ​ത്തു​മാ​ണ് ചു​മ​ർ​ച്ചി​ത്ര​ങ്ങ​ളു​ള്ള​ത്. അ​ന​ന്ത​ശ​യ​നം, പ്ര​ദോ​ഷ നൃ​ത്തം, കാ​ളി​യ​മ​ർ​ദ​നം എ​ന്നി​വ​യെ​ല്ലാം ശ്ര​ദ്ധേ​യ​ചി​ത്ര​ങ്ങ​ളാ​ണ്. ഗോ​പു​ര​വാ​തി​ലി​ന്റെ അ​ക​ത്തെ ചു​മ​രി​ന്റെ വ​ശ​ത്തു​ള്ള അ​ന​ന്ത ശ​യ​ന​ത്തി​ന്റെ ചി​ത്ര​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സം​ര​ക്ഷി​ച്ച​ത്. 142 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള ചി​ത്ര​മാ​ണി​ത്. പ്ര​ദോ​ഷ നൃ​ത്തം, വേ​ട്ട ശാ​സ്താ​വ് അ​ഘോ​ര​മൂ​ർ​ത്തി, വേ​ണു​ഗോ​പാ​ലം, ര​ണ്ട് ദ്വാ​ര​പാ​ല​ക​ർ, വീ​രാ​ളി​പ്പ​ട്ട് തു​ട​ങ്ങി​യ​വ​യു​ടെ സം​ര​ക്ഷ​ണ​ജോ​ലി​ക​ളും പൂ​ർ​ത്തി​യാ​ക്കി. 425 ച​തു​ര​ശ്ര അ​ടി​യി​ലാ​ണ് ചു​മ​ർ​ചി​ത്ര​ങ്ങ​ൾ.

ന​വീ​ക​ര​ണം ആ​റു​​ഘ​ട്ട​ങ്ങ​ളി​ലാ​യി

ചി​ത്ര​ത്തി​ന്‍റെ ഓ​രോ ഭാ​ഗ​വും സൂ​ക്ഷ്​​മ​മാ​യി ഫോ​ട്ടോ, വീ​ഡി​യോ എ​ന്നി​വ​യി​ലൂ​ടെ പ​ക​ർ​ത്തി എ​ടു​ത്തു. ര​ണ്ടാ​മ​താ​യി ചി​ത്ര​ങ്ങ​ളി​ലെ​യും ചു​റ്റു​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​യും മാ​റാ​ല​ക​ളും പൊ​ടി​പ​ട​ല​ങ്ങ​ളും മാ​റ്റി. മൂ​ന്നാം ഘ​ട്ടം ജീ​വി​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​രി, എ​ണ്ണ​മെ​ഴു​ക്ക് തു​ട​ങ്ങി​യ​വ ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന​ത്യ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് കെ​മി​ക്ക​ൽ വ​ർ​ക്കി​ലൂ​ടെ നീ​ക്കി. നാ​ലാം ഘ​ട്ട​ത്തി​ൽ ചി​ത്ര​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ന്യ​വ​സ്‌​തു​ക്ക​ൾ ചി​ത്ര​ങ്ങ​ൾ​ക്ക് കേ​ട് സം​ഭ​വി​ക്കാ​തെ നീ​ക്കം ചെ​യ്തു. അ​ഞ്ചാം ഘ​ട്ട​ത്തി​ൽ ചി​ത്ര​ത്തി​നു ചു​റ്റു​മു​ള്ള ബ​ല​ക്ഷ​യം സം​ഭ​വി​ച്ച കു​മ്മാ​യ പ്ര​ത​ലം നീ​ക്കി പു​തി​യ കു​മ്മാ​യ​ക്കൂ​ട്ടു​ക​ൾ കൊ​ണ്ട്​ ബ​ല​പ്പെ​ടു​ത്തി​യെ​ടു​ത്തു. ആ​റാം​ഘ​ട്ട​ത്തി​ൽ കെ​മി​ക്ക​ൽ വ​ർ​ക്കി​ലൂ​ടെ ചി​ത്ര​ങ്ങ​ൾ തെ​ളി​ച്ചെ​ടു​ക്കു​ക​യും പ്ര​കൃ​തി​ദ​ത്ത വ​ർ​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം കു​റ​ഞ്ഞ രീ​തി​യി​ൽ ഉ​പ​യോ​ഗി​ച്ച്​ ചു​മ​ർ ചി​ത്ര​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തു. ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്റ് പി.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ക​ല​ക്ട​ർ ചേ​ത​ൻ കു​മാ​ർ മീ​ണ, എ​സ്.​പി. ഷാ​ഹു​ൽ ഹ​മീ​ദ്, വാ​സ്തു​വി​ദ്യ ഗു​രു​കു​ലം ചെ​യ​ര്‍മാ​ന്‍ ഡോ. ​ജി. ശ​ങ്ക​ര്‍, എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ പി.​എ​സ്. പ്രി​യ​ദ​ര്‍ശ​ന്‍, എ​ന്‍.​ആ​ര്‍.​എ​ല്‍.​സി മു​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​എം. വേ​ലാ​യു​ധ​ന്‍ നാ​യ​ര്‍, ഡോ. ​എം.​ജി. ശ​ശി​ഭൂ​ഷ​ൺ, ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍ താ​ര സു​രേ​ഷ്, എ.​ബി. ശി​വ​ൻ, ദ​ർ​ശ​ന പ​ഴ​വൂ​ർ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ettumanoorwall paintingEttumanoor Mahadeva TempleMahadeva Temple
News Summary - New beauty to the wall paintings at Ettumanoor Mahadeva Temple
Next Story