Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
താമരയു​െട ചിത്രം സ്​റ്റാറ്റസാക്കി; സി.പി.എം വനിതനേതാവ് ബി.ജെ.പിയിലേക്കെന്ന് പ്രചാരണം
cancel
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightതാമരയു​െട ചിത്രം...

താമരയു​െട ചിത്രം സ്​റ്റാറ്റസാക്കി; സി.പി.എം വനിതനേതാവ് ബി.ജെ.പിയിലേക്കെന്ന് പ്രചാരണം

text_fields
bookmark_border

ഏറ്റുമാനൂര്‍ (കോട്ടയം): മകള്‍ വരച്ച താമരയുടെ ചിത്രം വാട്സ്ആപ്പില്‍ സ്​റ്റാറ്റസ് ആക്കിയ സി.പി.എം വനിതനേതാവ് ബി.ജെ.പിയില്‍ ചേരുന്നെന്ന് പ്രചാരണം. ഏറ്റുമാനൂര്‍ ഏരിയ കമ്മിറ്റി അംഗവും കര്‍ഷകസംഘം സംസ്ഥാന നേതാവുമായ ഗീത ഉണ്ണികൃഷ്ണനെതിരെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം വ്യാപകമാകുന്നത്.

കോട്ടയം ജില്ല ആശുപത്രിയില്‍ ഡോക്ടറായ മകള്‍ അശ്വതി വരച്ച താമരയുടെ ചിത്രം ഗീത ത​െൻറ വാട്സ്ആപ്പില്‍ സ്​റ്റാറ്റസ് ചിത്രമാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ് ഇവര്‍ ബി.ജെ.പിയിലേക്ക് ചേരു​െന്നന്ന രീതിയില്‍ പ്രചാരണം ആരംഭിച്ചത്.

തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഗീതക്ക്​ സീറ്റ് നല്‍കുമെന്ന് പറ​െഞ്ഞങ്കിലും അവസാന നിമിഷം മറ്റൊരാളെ പരിഗണിച്ച സംഭവവും കൂടി ചേര്‍ത്താണ് പ്രചാരണം. ഇതോടെ സംഭവം സത്യമായിരിക്കാമെന്ന് പാര്‍ട്ടി അണികള്‍പോലും സംശയിച്ചുതുടങ്ങി.

എന്നാല്‍, സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും താനിപ്പോഴും പാര്‍ട്ടിയില്‍ അടിയുറച്ച്​ നില്‍ക്കുകയാണെന്നും ഗീത ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ഞായറാഴ്​ച രാവിലെ നീണ്ടൂര്‍ രക്തസാക്ഷി ദിനാചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് ഗീത വ്യാജ പ്രചാരണമാണിതെന്ന കാര്യം വ്യക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpmlotusBJP
News Summary - lotus picture is status; CPM women leader campaigns for BJP
Next Story