ഗുണ്ട ആക്രമണം; തൊഴിലാളിക്ക് പരിക്ക്
text_fieldsപരിക്കേറ്റ സുരേഷ്
ഏറ്റുമാനൂര്‍: അതിരമ്പുഴ പഞ്ചായത്തിെൻറ കീഴില്‍ തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന കരാർ ജീവനക്കാരനുനേരെ ആക്രമണം അഴിച്ചുവിട്ട് യുവാക്കളുടെ സംഘം. തലക്കുള്‍പ്പെടെ സാരമായി പരിക്കേറ്റ പുന്നത്തുറ കോട്ടോത്ത് സോമെൻറ മകന് കെ.എസ്. സുരേഷിനെ (49) കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോട്ടമുറി കവലയിൽ വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് സംഭവം. സംസാരമധ്യേ പ്രകോപിതരായ അഞ്ചംഗസംഘം സുരേഷിനുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. യുവാക്കള്‍ കഞ്ചാവ്മാഫിയയുമായി ബന്ധമുള്ളവരാണെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

