ഗുണ്ട ആക്രമണം; ഹോട്ടല്‍ ജീവനക്കാരന് പരിക്ക്; ഒരാള്‍ കസ്റ്റഡിയില്‍
text_fieldsഏറ്റുമാനൂര്‍: നഗരത്തില്‍ ഗുണ്ട ആക്രമണം. അന്തർസംസ്ഥാന തൊഴിലാളിയായ ഹോട്ടല്‍ ജീവനക്കാരനു പരിക്ക്. ഒരാള്‍ കസ്റ്റഡിയില്‍.
ഏറ്റുമാനൂര്‍-പാലാ റോഡില്‍ ഐ.സി.ഐ.സി ബാങ്കിനു എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന അല്സാഫ ഹോട്ടലിലെ ജീവനക്കാരനായ സദ്ദാമിനാണ് (22) തലക്ക് മാരക പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ ബൈക്കില്‍ ഹോട്ടലില്‍ എത്തിയ മൂവര്‍സംഘം ആക്രമണം നടത്തുകയായിരുന്നു. ആഹാരം കഴിച്ചശേഷം പണം നല്‍കുന്നതിനിടെയുണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. പൊലീസ് എത്തിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു.
എന്നാല്‍, പരിക്കേറ്റ ജീവനക്കാരനെയുമായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയവര്‍ അവിടെവെച്ച് അക്രമിസംഘത്തെ കണ്ടുമുട്ടി. വിവരമറിയിച്ചതനുസരിച്ച് ഇവരില്‍ ഒരാളെ പൊലീസ് മെഡിക്കൽ കോളജില്‍വെച്ച് പിടികൂടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

