Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightആംബുലൻസും കാറുകളും...

ആംബുലൻസും കാറുകളും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്

text_fields
bookmark_border
ആംബുലൻസും കാറുകളും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
cancel

ഏ​റ്റു​മാ​നൂ​ർ: ആം​ബു​ല​ൻ​സും കാ​റു​ക​ളും കൂ​ട്ടി​യി​ടി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. പ​രി​ക്കേ​റ്റ​വ​രെ തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്ക്​ ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

എം.​സി റോ​ഡി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്റ്റാ​ൻ​ഡി​ന്​ സ​മീ​പം സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് മു​ന്നി​ൽ വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ ഡ്രൈ​വ​റാ​യ കോ​ത​മം​ഗ​ലം പൂ​യം​കു​ട്ടി സ്വ​ദേ​ശി അ​നീ​ഷ് (35), യാ​ത്ര​ക്കാ​രാ​യ പൂ​യം​കു​ട്ടി അ​മ്പ​നാ​ട്ട് സ​ന്തോ​ഷ് (47), സ​ന്തോ​ഷി​ന്‍റെ ഭാ​ര്യ ബി​ന്ദു (44), പൂ​യം​കു​ട്ടി കാ​ക്ക​നാ​ട്ട് മ​നോ​ജ് (49) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രി​ൽ ബി​ന്ദു​വി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം കാ​ട്ടാ​ക്ക​ട​യി​ൽ​നി​ന്ന്​ പൂ​യം​കു​ട്ടി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും പാ​മ്പു​ക​ടി​യേ​റ്റ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ​യും​കൊ​ണ്ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന 108 ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കോ​ട്ട​യം ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന മാ​രു​തി കാ​ർ ആം​ബു​ല​ൻ​സി​ൽ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ എ​തി​രെ വ​രു​ന്ന​ത് ക​ണ്ട് നി​ർ​ത്തി​യ

ആം​ബു​ല​ൻ​സി​ന്‍റെ പി​ന്നി​ൽ മ​റ്റൊ​രു കാ​റും വ​ന്നി​ടി​ച്ചു. ആം​ബു​ല​ൻ​സി​ന്‍റെ മു​ന്നി​ലി​ടി​ച്ച കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​രാ​ണ് പ​രി​ക്കേ​റ്റ നാ​ലു​പേ​രും.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ആം​ബു​ല​ൻ​സി​നും മു​ൻ​ഭാ​ഗ​ത്ത് ഇ​ടി​ച്ച കാ​റി​നും സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ മ​റ്റൊ​രു 108 ആം​ബു​ല​ൻ​സി​ൽ രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam accident
News Summary - Four injured in collision between ambulance and cars
Next Story