Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightവീട്​ കുത്തിത്തുറന്ന്​...

വീട്​ കുത്തിത്തുറന്ന്​ നാലുലക്ഷം രൂപ കവർന്നു

text_fields
bookmark_border
robbery
cancel

ഏ​റ്റു​മാ​നൂ​ര്‍: ആ​ളി​ല്ലാ​ത്ത വീ​ട്ടി​ല്‍നി​ന്ന് നാ​ലു​ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ചു.പാ​റോ​ലി​ക്ക​ല്‍ റെ​യി​ല്‍വേ ഗേ​റ്റി​ന് അ​ടു​ത്ത് ബാ​ബു മ​ന്‍സി​ല്‍ വീ​ട്ടി​ല്‍ ഹ​ഫീ​സി​ന്റെ വീ​ട്ടി​ല്‍നി​ന്നാ​ണ്​ നാ​ലു ല​ക്ഷം രൂ​പ മോ​ഷ​ണം പോ​യ​ത്. ഹ​ഫീ​സും ഭാ​ര്യ​യും വീ​ട് അ​ട​ച്ചി​ട്ട് എ​റ​ണാ​കു​ള​ത്തെ ബ​ന്ധു​വീ​ട്ടി​ല്‍ വെ​ള്ളി​യാ​ഴ്ച പോ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് മു​ന്‍വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്.

തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ല​മാ​ര​തു​റ​ന്ന് സാ​ധ​ന​ങ്ങ​ള്‍ വ​ലി​ച്ചു വാ​രി​യി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ട​ത്. അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ല് ല​ക്ഷ​ത്തോ​ളം രൂ​പ​യും കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഉ​ട​ന്‍ ഏ​റ്റു​മാ​നൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി അ​റി​യി​ച്ചു.

പൊ​ലീ​സും ഡോ​ഗ് സ്വാ​ഡും വ​ന്ന് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. സ​മീ​പ​ത്ത് സി.​സി ടി.​വി കാ​മ​റ​ക​ള്‍ ഇ​ല്ലാ​ത്ത​ത് അ​ന്വേ​ഷ​ണ​ത്തി​ന് തി​രി​ച്ച​ടി​യാ​യ​താ​യി സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എ​ബ്ര​ഹാം വ​ര്‍ഗീ​സ് പ​റ​ഞ്ഞു. മോ​ഷ​ണം ന​ട​ന്ന​ത് ചി​ല​പ്പോ​ള്‍ ശ​നി​യാ​ഴ്ച രാ​ത്രി​യോ ഞാ​യ​റാ​ഴ്ച രാ​ത്രി​യോ ആ​യി​രി​ക്കാ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamRobbery in house
News Summary - Fore Lakhs Rupees stolen from house
Next Story