Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏറ്റുമാനൂരിൽ കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു
text_fieldsbookmark_border
ഏറ്റുമാനൂരിൽ കാറുകളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചപ്പോൾ
ഏറ്റുമാനൂർ: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. ഓട്ടോഡ്രൈവർക്ക് പരിക്കേറ്റു. ഏറ്റുമാനൂർ തവളക്കുഴിക്ക് സമീപം ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു.
തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറ്റ് രണ്ട് കാറുകളിലും ഇടിച്ചുകയറി. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂർ പൊലീസെത്തി വാഹനങ്ങൾ മാറ്റിയതോടെയാണ് ഗതാഗതം സുഗമമായത്.
Next Story

