Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാർ വിൽപന: അധ്യാപികയിൽനിന്ന്​ നാലരലക്ഷം തട്ടിയെടുത്തയാൾ അറസ്റ്റിൽ
cancel
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightകാർ വിൽപന:...

കാർ വിൽപന: അധ്യാപികയിൽനിന്ന്​ നാലരലക്ഷം തട്ടിയെടുത്തയാൾ അറസ്റ്റിൽ

text_fields
bookmark_border
Listen to this Article

ഏ​റ്റു​മാ​നൂ​ർ: കാ​ർ വി​ൽ​പ​ന ന​ട​ത്താ​ൻ സ​ഹാ​യി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത്​ അ​ധ്യാ​പി​ക​യി​ൽ നി​ന്നും യൂ​സ​ഡ് കാ​ർ ഷോ​റൂം ഉ​ട​മ​യി​ൽ നി​ന്നും നാ​ല​ര​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​യാ​ൾ അ​റ​സ്റ്റി​ൽ. ച​ങ്ങ​നാ​ശ്ശേ​രി വാ​ഴ​പ്പ​ള്ളി പാ​റ​ക്കു​ള​ത്തി​ൽ ജീ​മോ​ൻ കു​ര്യ​നെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ സി.​അ​ർ. രാ​ജേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

2021 സെ​പ്റ്റം​ബ​റി​ൽ ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​യു​ടെ കാ​ർ, യൂ​സ​ഡ് കാ​ർ ഷോ​റൂ​മി​ൽ വി​ൽ​പ​ന ന​ട​ത്താ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ജീ​മോ​ൻ വാ​ങ്ങി​യ​ത്. എ​ഴ് ല​ക്ഷം രൂ​പ​യോ​ളം സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ വാ​യ്പ​യെ​ടു​ത്താ​ണ് അ​ധ്യാ​പി​ക കാ​ർ വാ​ങ്ങി​യി​രു​ന്ന​ത്. ലോ​ൺ തീ​ർ​ത്ത് ബാ​ക്കി തു​ക ന​ൽ​കാ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ.

ഈ ​കാ​ർ ജോ​മോ​ൻ കോ​ഴി​ക്കോ​ടു​ള്ള മെ​ട്രോ യൂ​സ​ഡ് കാ​ർ ഉ​ട​മ ബി​ബീ​ഷി​ന് 8,25,000 രൂ​പ​ക്ക്​ വി​റ്റു. ഇ​തി​ൽ​നി​ന്ന്​ ഒ​രു​ല​ക്ഷം രൂ​പ അ​ധ്യാ​പി​ക​ക്ക്​ ന​ൽ​കി. ബാ​ക്കി ഏ​ഴു​ല​ക്ഷം രൂ​പ ലോ​ൺ തി​രി​ച്ച​ട​ക്കാ​നെ​ന്നു​പ​റ​ഞ്ഞ് വാ​ങ്ങി. എ​ന്നാ​ൽ, മൂ​ന്ന​ര​ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് അ​ട​ച്ച​ത്. തു​ട​ർ​ന്ന് ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ ആ​ളെ​ത്തി​യ​പ്പോ​ഴാ​ണ് താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് നാ​ല​ര​ല​ക്ഷ​ത്തോ​ളം രൂ​പ അ​ട​ച്ച് ലോ​ൺ ക്ലോ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു.

യൂ​സ​ഡ് കാ​ർ ഷോ​റൂം ഉ​ട​മ​യും അ​ധ്യാ​പി​ക​യും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ജീ​മോ​നെ അ​റ​സ്റ്റ് ചെ​യ​ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ജീ​മോ​ന്‍റെ ഭാ​ര്യ അ​മ്പി​ളി​യും കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car salearrest
News Summary - Car sale: Man arrested for stealing Rs 4.5 lakh from teacher
Next Story