കൊലപാതകശ്രമം: ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
text_fieldsഏറ്റുമാനൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്നയാൾ അറസ്റ്റിൽ. ആലപ്പുഴ ചേർത്തല തൈക്കൽ ഭാഗം നിവർത്തിൽ വീട്ടിൽ അനന്തു അനിരുദ്ധനാണ് (25) തിരുവനന്തപുരത്തുനിന്ന് അറസ്റ്റിലായത്.
ഇയാളും സുഹൃത്തുക്കളും ചേര്‍ന്ന് ഒക്ടോബര്‍ 25ന് രാത്രി നീണ്ടൂരിലെ ബാറിന് സമീപത്തുവെച്ച് മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചത്. തടയാൻ ശ്രമിച്ച സുഹൃത്തിനെയും മർദിച്ചു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അർജുൻ, അഭിജിത് രാജു, ഗൗതം, അജിത്കുമാർ, ശ്രീജിത് എന്നിവരെ പിടികൂടിയിരുന്നു. എസ്.എച്ച്.ഒ പ്രസാദ് എബ്രഹാം വർഗീസ്, എസ്.ഐ ഷാജിമോൻ, സി.പി.ഒമാരായ പി.സി. സജി, അനീഷ്, ഡെന്നി, വി.കെ. അനീഷ്, സെയ്ഫുദ്ദീൻ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.

